സ്വയം തിരുത്തലിന് തയ്യാറായാൽ അൻവറുമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്‌നമില്ല: വി.ടി ബൽറാം

അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ടെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Update: 2025-01-06 12:22 GMT
Advertising

കോഴിക്കോട്: പി.വി അൻവറിന് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ ഇന്നലെ രാത്രിയാണ് അൻവറിനെ പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കോടതി അൻവറിനെ ജാമ്യത്തിൽ വിട്ടു. അറസ്റ്റിന് പിന്നാലെ ഇന്നലെ രാത്രി തന്നെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ അൻവറിന്റെ അറസ്റ്റ് പിണറായിയെ വിമർശിച്ചതിനുള്ള പ്രതികാരമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.

അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പോലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News