ഇടക്കൊച്ചിയിൽ നിന്ന് അഞ്ചര കിലോ കഞ്ചാവ് പിടികൂടി
സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് കഞ്ചാവ് പിടികൂടിയത്


കൊച്ചി: ഇടക്കൊച്ചിയിലെ കോളജ് പരിസരത്ത് നിന്ന് അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി റിഫിൻ റിക്സൻ (20)നെ പൊലീസ് പിടികൂടി. സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് കഞ്ചാവ് പിടികൂടിയത്.
അഞ്ച് കിലോ 700 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. വലിയ രണ്ട് പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവുമായി നാലു പേർ ഉണ്ടായിരുന്നെങ്കിലും മൂന്ന് പേർ ഓടി രക്ഷപെട്ടു. ഇവർക്കായി സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ, ഡെ.കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസി.കമ്മീഷണർ ഉമേഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ പള്ളുരുത്തി എസ്എച്ച്ഒ രതീഷ് ഗോപാൽ, എസ്ഐമാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ, ശിവൻകുട്ടി, എഎസ്ഐ പോൾ ജോസഫ്, സിപിഓമാരായ വിപിൻ കെ.എസ്, അനീഷ് സി.കെ, ഉമേഷ് ഉദയൻ, അനീഷ് കെ. ടി, സ്ക്വാഡ് അംഗങ്ങളായ ബേബി ലാൽ, എഡ്വിൻ റോസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.