അധിനിവേശ കാലത്തു കാണാതായ കുവൈത്ത് പൗരന്മാരുടെ കാര്യത്തിൽ ഐക്യരാഷ്ട സഭയിൽ ആശങ്ക പങ്കുവെച്ച് കുവൈത്ത്

Update: 2018-08-12 04:15 GMT
Advertising

ഇറാഖ് അധിനിവേശ കാലത്തു കാണാതായ കുവൈത്ത് പൗരന്മാരുടെ കാര്യത്തിൽ ഐക്യരാഷ്ട സഭയിൽ ആശങ്ക പങ്കുവെച്ച് കുവൈത്ത്. കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ മൻസൂർ അൽ ഉതൈബിയാണ് 1990 ലെ ഇറാഖ് അധിനിവേശത്തെ തുടർന്ന് കാണാതായ കുവൈത്തികളുടെ വിഷയം യു.എൻ രക്ഷാ കൗൺസിലിൽ ഉന്നയിച്ചത് . ഉറ്റവരുടെ തിരോധാനം ജനങ്ങളുടെ ഉള്ളിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

യുഎൻ രക്ഷ സമിതിയിൽ ഇറാഖിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചർച്ചയിലാണ് കുവൈത്ത് പ്രതിനിധി യുദ്ധത്തടവുകാരുടെ വിഷയം ഉന്നയിച്ചത്. അധിനിവേശ സമയത്തു കുവൈത്തിൽ നിന്നും കാണാതായവരിൽ 236 പേരെ കുറിച്ചുള്ള അന്വേഷണത്തിൽ 2004 നു ശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കാണാതായ കുവൈത്ത് പൗരന്മാർക്ക് എന്ത് സംഭവിച്ചു എന്ന കാര്യം വെളിച്ചത്തുകൊണ്ട് വരാനും 2017 ലെ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ നിന്ന് മോക്ഷണം പോയ വസ്തു വകകൾ തിരികെ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് UN അസ്സിസ്റ്റൻസ് മിഷൻ ഫോർ ഇറാഖിനോട് കുവൈത്ത് പ്രതിനിധി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഇറാഖ് ഗവണ്മെന്റും ഐക്യരാഷ്ട്ര സഭ യും നടത്തുന്ന എല്ലാ നീക്കങ്ങൾക്കും കുവൈത്തിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ അദ്ദേഹം ഉറപ്പു നൽകി. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസും , യുദ്ധത്തടവുകാരുടെ കാര്യത്തിൽ അന്വേഷണം നടത്തുന്ന ത്രികക്ഷി സമിതിയും നടത്തിയ പരിശ്രമങ്ങളെ കുവൈത്ത് പ്രതിനിധി പ്രത്യേകം എടുത്തു പറഞ്ഞു.

Tags:    

Similar News