അമേരിക്കൻ ബിസിനസ് സമൂഹത്തെ അഭിസംബോധന ചെയ്ത് കുവൈത്ത് അമീർ

അമീറുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ ബിസിനസ് സമൂഹം സന്തുഷ്ടി പ്രകടിപ്പിച്ചു

Update: 2018-09-05 18:15 GMT
Advertising

അമേരിക്കയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അമേരിക്കൻ വ്യാപാര സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ ബിസിനസ് പ്രമുഖരെ വാഷിങ്ടണിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചാണ് അമീർ കണ്ടത്. അമീറുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ ബിസിനസ് സമൂഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

കുവൈത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ അടക്കമുള്ള വികസന പദ്ധതികളിൽ ഭാഗഭാക്കാകുന്നതിന് അമേരിക്കൻ കമ്പനികളെ അമീർ രാജ്യത്തേക്ക് ക്ഷണിച്ചു. പ്രമുഖ കമ്പനികളിലെ സി.ഇ.ഒമാർ ഒരുമിച്ച് അമീറുമായി കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യു.എസ് ചേംബർ ഒാഫ് കൊമേഴ്സ് സീനിയർ വൈസ് പ്രസിഡൻറ് ഫോർ മിഡിലീസ്റ്റ് ആൻറ് തുർക്കി അഫയേഴ്സ് ഖുഷ് ചോക്സി പറഞ്ഞു.

കുവൈത്തിൽ ബിസിനസ് നടത്തുന്നതിൽ അമേരിക്കൻ സമൂഹം പുർണ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൽ കുവൈത്തിൽ നടക്കാനിരിക്കുന്ന സ്ട്രാറ്റജിക്കൽ ഡയലോഗിൽ അമേരിക്കൻ ബിസിനസ് മേധാവികളുടെ സംഘം എത്തും. രാഷ്ട്രീയ- സുരക്ഷ ബന്ധം പോലെ സുപ്രധാനമാണ് വാണിജ്യബന്ധമെന്നും അദ്ദേഹം പറഞ്ഞു.

Full View

കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുന്നത് അമേരിക്കൻ ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുവൈത്തുമായുള്ള ബന്ധത്തിലൂടെ ഇറാഖ് പുനർനിർമാണത്തിലും ഏറെ പങ്ക് വഹിക്കാനാകും. യു.എസ്. ചേംബർ ഒാഫ് കൊമേഴ്സ് വാഷിങ്ടണിലെ കുവൈത്ത് എംബസിയുമായും കുവൈത്ത് ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഖുഷ് ചോക്സി പറഞ്ഞു.

അമീറുമായുള്ള കൂടിക്കാഴ്ചയോടെ അമേരിക്കൻ ബിസിനസ് സമൂഹം ഏറെ ബഹുമാനിതരായിരിക്കുകയാണെന്ന് യു.എസ് ചേംബർ ഒാഫ് കൊമേഴ്സ് മിഡിലീസ്റ്റ് അഫയേഴ്സ് വൈസ്പ്രസിഡൻറ് സ്റ്റീവ് ലൂട്ടസ് പറഞ്ഞു.

Tags:    

Similar News