കാലാവധി കഴിഞ്ഞവർ തിരിച്ചു പോകണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Update: 2018-09-11 19:10 GMT
Advertising

കുവൈത്തിൽ വിസിറ്റ് വിസയിൽ എത്തിയവർ കാലാവധി പൂർത്തിയാവുന്നതോടെ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി പൂർത്തിയായിട്ടും മടങ്ങാത്തവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കാലാവധി കഴിഞ്ഞ വിസിറ്റ് വിസയിൽ രാജ്യത്ത് തങ്ങാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ സെക്യൂരിറ്റി ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻറ് വാർത്തകുറിപ്പിൽ അറിയിച്ചു. കാലാവധി കഴിഞ്ഞിട്ടും പോകാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. വിസിറ്റ് വിസ പുതുക്കാനും സാധിക്കില്ല .അതേസമയം, വിസിറ്റ് വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും മറ്റ് നിയമ ലംഘകരെയും പിടികൂടുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്. യാചകരെയും താമസ- കുടിയേറ്റ നിയമ ലംഘകരെയും പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്.

Tags:    

Similar News