പാര്‍ക്കിങ് ഇനി ചില്ലറ കളിയല്ലെന്ന് കുവെെത്ത്

കെട്ടിടത്തിൽ പാർക്കിങ് ലഭിക്കാത്തത് മൂലം പിഴ ലഭിക്കുന്നതായി നിരവധി പ്രവാസികളും സ്വദേശികളും പരാതിപ്പെട്ടിരുന്നു

Update: 2018-09-23 21:19 GMT
Advertising

കുവൈത്തിൽ റെസിഡൻഷ്യൽ, ഇൻവെസ്റ്റ്മെൻറ്, പ്രൈവറ്റ്, മോഡൽ ഏരിയകളിലെല്ലാം കെട്ടിടങ്ങളുടെ ബേസ്മെൻറുകൾ പാർക്കിങിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് മുനിസിപ്പാലിറ്റി. പാർക്കിങിന് അല്ലാതെ ബേസ്മെൻറുകൾ ഉപയോഗിക്കാൻ പാടില്ലെന്നും മറ്റ് കാര്യങ്ങൾക്ക് വാടകക്ക് നൽകരുതെന്നും മുന്നറിയിപ്പ്.

ബേസ്മെൻറുകൾ വാടകക്ക് നൽകുകയോ മുനിസിപ്പൽ അനുമതിയില്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്താൽ വാടകക്കാർക്ക് ഭൂവുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയോ വിവിധ മുനിസിപ്പാലിറ്റി ബ്രാഞ്ചുകളിൽ പരാതി നൽകുകയോ ചെയ്യാം.

നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാൻ വിവിധ മുനിസിപ്പാലിറ്റി ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ അഹ്മദ് അൽ മൻഫൂഹി വ്യക്തമാക്കി. നിയമലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയും പിന്നീട് പരിശോധന നടത്തുകയും ചെയ്യും. നിയമപരമായി രീതിയിൽ നടപടി സ്വീകരിക്കാത്ത കെട്ടിടങ്ങൾ ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായത്തോടെ ഒഴിപ്പിക്കും.

Full View

കെട്ടിടത്തിൽ പാർക്കിങ് ലഭിക്കാത്തത് മൂലം പിഴ ലഭിക്കുന്നതായി നിരവധി പ്രവാസികളും സ്വദേശികളും പരാതിപ്പെട്ടിരുന്നു.

Tags:    

Similar News