സൗദി ഭരണകൂടത്തിനെതിരെ അപകീർത്തികരമായ പരാമർശം; കുവെെത്തിൽ ബ്ലോഗർമാർ പിടിയിൽ

സുഹൃദ് രാജ്യത്തിനെതിരെ മോശം പരാമർശം, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, മൊബൈൽ ഫോൺ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ബ്ലോഗ്ഗർമാർക്കെതിരെ ചുമത്തിയത്

Update: 2018-10-08 20:52 GMT
Advertising

സൗദി ഭരണകൂടത്തിനെതിരെ അപകർത്തിപരമായ പരാമർശം നടത്തിയ മൂന്നു ബ്ലോഗർമാർക്കെതിരെ കുവൈത്തിൽ പ്രോസിക്യൂഷൻ നടപടി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് ബ്ലോഗർമാരെ പിടികൂടിയത്.

സുഹൃദ് രാജ്യമായ സൗദി ഭരണകൂടത്തിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തിയതിനാണ് ബ്ലോഗ്ഗർമാർക്കെതിരെ കേസെടുത്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരു രാജ്യങ്ങൾക്കിടയിലെ നല്ല ബന്ധത്തിന് കളങ്കം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം ഇവരിൽനിന്നുണ്ടായതായി പ്രോസിക്യൂഷൻ വിലയിരുത്തി.

Full View

സുഹൃദ് രാജ്യത്തിനെതിരെ മോശം പരാമർശം, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, മൊബൈൽ ഫോൺ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ബ്ലോഗ്ഗർമാർക്കെതിരെ ചുമത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ ഐക്യം ചോദ്യം ചെയ്യും വിധമുള്ള നടപടികൾ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യക്തികൾക്കെതിരെയും രാജ്യങ്ങൾക്കെതിരെയും രാഷ്ട്ര നേതൃത്വങ്ങൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Tags:    

Similar News