കുവൈത്തിലെ സന്നദ്ധ സംഘടനകളുടെ വരവ് ചെലവ് കണക്കുകൾ ഇനി സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ബന്ധിപ്പിക്കണം

40 സന്നദ്ധ സംഘടനകൾക്കാണ് കുവൈത്തിൽ ഊദ്യോഗികമായി പ്രവർത്തനാനുമതി ഉള്ളത്

Update: 2018-10-17 18:05 GMT
Advertising

കുവൈത്തിലെ സന്നദ്ധ സംഘടനകളുടെ വരവ് ചെലവ് കണക്കുകൾ സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ തന്നെയാണ് ഇക്കാര്യം സർക്കാരിനു മുന്നിൽ നിർദേശമായി അവതരിപ്പിച്ചത് .

40 സന്നദ്ധ സംഘടനകൾക്കാണ് കുവൈത്തിൽ ഊദ്യോഗികമായി പ്രവർത്തനാനുമതി ഉള്ളത്. ഇതിൽ 25 സംഘടനകളാണ് സാമൂഹ്യക്ഷേമന്ത്രാലയത്തിൽ പുതിയ നിർദേശം സമർപ്പിച്ചത്. വരവും ചെലവുമുൾപ്പെടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ധന സമാഹരണത്തില്‍ ചെലവഴിക്കുന്നതിലും സുതാര്യത ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ഇവരുടെ വാദം.

സേവന മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സംശയത്തിനുള്ള ഒരു സാഹചര്യത്തിനും ഇടനൽകരുത്. ഈ ആഴ്ചയുടെ തുടക്കത്തിൽ സന്നദ്ധ സംഘടന ഭരണ സമിതികളുടെ പ്രത്യേക യോഗം നടന്നിരുന്നു. ഇതിൽ സാമൂഹികക്ഷേമകാര്യ അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരിയുൾപ്പെടെ തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉൾപ്പെടെ സംഘടനകൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുക, പള്ളികളിൽ ഖുർആൻ മനഃപാഠ കോഴ്സുകൾ തുടങ്ങുന്നതിനുള്ള ലൈസൻസ് നടപടികൾ എളുപ്പമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മന്ത്രാലയത്തിന്‍റെ മുന്നിൽ വെച്ചിട്ടുണ്ട്.

Tags:    

Similar News