സ്വദേശിവത്കരണത്തിന് ഒരുങ്ങി കുവെെത്ത്; വിവിധ മേഖലകളിലെ സ്വദേശി നിയമനങ്ങളുടെ തോത് നിശ്ചയിച്ചു

2022 ആവുമ്പോഴേക്ക് സർക്കാർ തലത്തിലുള്ള എല്ലാ എൻജിനീയറിംഗ് തസ്തികകളിലും, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, കായികം എന്നീ വകുപ്പുകളിലും ജീവനക്കാരിൽ 97 ശതമാനം സ്വദേശികൾ ആയിരിക്കണം

Update: 2018-11-06 01:57 GMT
Advertising

കുവൈത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ നടപ്പാക്കേണ്ട സ്വദേശി വൽക്കരണത്തിന്റെ തോത് നിശ്ചയിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അടുത്ത അഞ്ചു വർഷത്തിനകം സർക്കാർ വകുപ്പുകളിൽ നിയമിക്കേണ്ട സ്വദേശി ജീവനക്കാരുടെ ശതമാനം സംബന്ധിച്ച ശതമാന കണക്കു പുറത്തു വിട്ടത്.

സിവിൽ സർവീസ് കമ്മീഷൻറെ പുതിയ തീരുമാനം അനുസരിച്ചു 2022 ആവുമ്പോഴേക്ക് സർക്കാർ തലത്തിലുള്ള എല്ലാ എൻജിനീയറിംഗ് തസ്തികകളിലും 97 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയിരിക്കണം. സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, കായികം എന്നീ വകുപ്പുകളിലും ജീവനക്കാരിൽ 97 ശതമാനം സ്വദേശികൾ ആകണം. വിവര സങ്കേതിക

വിഭാഗത്തിലെ നൂറ് ശതമാനം തസ്തികകളും ശാസ്ത്ര വകുപ്പിലെ 95 ശതമാനം തസ്തികകളും സ്വദേശികൾക്ക് നൽകണമെന്നാണ് നിർദേശം. കാർഷിക-മത്സ്യ വിഭവം (75 ശതമാനം), വാർത്താവിനിമയം, പബ്ലിക് റിലേഷൻ, സെൻസസ് ഡിപ്പാർട്ടുമെൻറ് എന്നിവയുമായി ബന്ധപ്പെട്ട തസ്തികകളിൽ സ്വദേശിവത്കരണം 100 ശതമാനം പൂർത്തിയാക്കണം. ധനകാര്യം, വാണിജ്യം (98 ശതമാനം), നിയമം (88), സുരക്ഷാ വകുപ്പ് (98), പൊതുസേവനം (85) എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിൽ ഏർപ്പെടുത്തേണ്ട സ്വദേശിവത്കരണത്തിെൻറ തോത്.

അതിനിടെ സ്വദേശി വൽക്കരണ നടപടികളുടെ ഭാഗമായി മാൻപവർ അതോറിറ്റി സർക്കാറുമായി കരാറിലേർപ്പെട്ട സ്വകാര്യ കമ്പനികളിലെ തൊഴിലാളികളുടെ എണ്ണവും അനുബന്ധ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. അനധികൃതരും അയോഗ്യരുമായ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനു വേണ്ടിയാണിതെന്നു മാൻപവർ അതോറിറ്റിയിലെ വിദേശ തൊഴിലാളികാര്യ മേധാവി ഹസൻ അൽ ഖുദ്ർ പറഞ്ഞു.

Full View

കരാർ പ്രകാരം ഓരോ കമ്പനികളിലും തുടരാൻ അനുവാദമുള്ള തൊഴിലാളികൾ എത്ര, കരാർ കഴിഞ്ഞ ശേഷവും തൊഴിലാളികളെ നിലനിർത്തുന്നുണ്ടോ, കമ്പനികളിൽ അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. നടപടികൾ പൂർത്തിയാകുന്നതോടെ അനധികൃതരും അയോഗ്യരുമായ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷയെന്നു ഹസൻ അൽ ഖുദ്ർ കൂട്ടിച്ചേർത്തു.

Tags:    

Similar News