വിദേശ നിക്ഷേപകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്ന് കുവൈത്ത്

Update: 2018-12-17 19:55 GMT
Advertising

വിദേശ നിക്ഷേപകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നു കുവൈത്ത്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിൽ നിയമ നിർമാണം ആലോചനയിലുണ്ടെന്ന് വാണിജ്യവ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അൽ റൗദാൻ വ്യക്തമാക്കി . മുതൽ മുടക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് വിവിധ രാജ്യങ്ങളിൽ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നടത്തിയ പ്രമോഷനൽ യാത്രക്കു അനുകൂല ഫലമുണ്ടായെന്നും നിരവധി വിദേശ നിക്ഷേപകർ രാജ്യത്ത് പണം മുടക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദേശ നിക്ഷേപകർക്കു നേരിടേണ്ടി വരുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ചാണ് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായത്. എല്ലാ തടസ്സങ്ങളും ലഘൂകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ സർക്കാറിനുള്ളത്. ഇതിനായി നിയമനിർമാണം നടത്താൻ രാജ്യം തയാറെടുക്കുകയാണ്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിലാവും നിർദ്ദിഷ്ട നിയമം. മുതൽ മുടക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശി നിക്ഷേപകർക്ക് തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാനും വിൽപന നടത്താനും അനുമതി നൽകിയ കാര്യവും മന്ത്രി എടുത്തു പറഞ്ഞു എന്നാൽ ബാങ്കിന്റെ മൂലധനത്തിന്റെ അഞ്ചുശതമാനത്തിൽ കൂടുതൽ മൂല്യമുള്ള ഓഹരികൾക്കു സെൻട്രൽ ബാങ്കിന്റെ പ്രത്യേക അനുമതി വേണ്ടി വരും.

Tags:    

Similar News