കേരളക്കരയെ ഞെട്ടിച്ച മഹാപ്രളയം ഡോക്യുമെന്‍ററിയാകുന്നു

കെ.എം മധുസൂദനന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ അണിയറയില്‍ രാജീവ് രവി, എം.ജെ.രാധാകൃഷ്ണൻ, ഹരി എന്നിവരും

Update: 2018-08-27 07:11 GMT
Advertising

കേരളത്തെ ‍ഞെട്ടിച്ച മഹാ പ്രളയം ഡോക്യുമെന്‍ററിയാക്കുന്നു. നാടിനെ ഒന്നടങ്കം ദുരിതക്കയത്തിലാക്കിയ പ്രളയത്തിന്‍റെ മുഴുനീള ഫീച്ചർ ഡോക്യുമെന്ററിയാണ് ഒരുങ്ങുന്നത്.

ദേശീയ അവാർഡ് നേടിയ ' ബയോസ്കോപ് ' എന്ന സിനിമയുടെ സംവിധയകൻ കെ.എം മധുസൂദനന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന് സാങ്കേതിക സഹായങ്ങളുമായി പ്രമുഖ ചലചിത്രകാരന്‍മാരായ രാജീവ് രവി, എം.ജെ.രാധാകൃഷ്ണൻ, ഹരി എന്നിവരുമുണ്ട്.

ചിത്രത്തിന്‍റെ നിര്‍മാണത്തിനായി പ്രളയകാലത്തെ വിവിധ ക്ലിപ്പിങ്ങുകള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട, മൊബൈലിലും മറ്റുമായി ചിത്രീകരിച്ചിട്ടുള്ള ക്ലിപ്പിങ്ങുകള്‍ കൈവശമുള്ളവര്‍ madhusudhananfilms@gmail.com എന്ന വിലാസത്തില്‍ (ഫോൺ: 8129792531) അയച്ചു തരണമെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയ ആളുടെ പേരു വെച്ചായിരിക്കും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സിനിമയിൽ നിന്ന് ലഭിക്കുന്ന പണം പൂർണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും വേണ്ടിയായിരിക്കും ഉപയോഗിക്കുകയെന്ന് സംവിധായകന്‍ കെ.എം മധുസൂദനന്‍ അറിയിച്ചു.

Tags:    

Similar News