പുതുവർഷത്തിൽ കൂടുതൽ കളറാവാൻ ടിഎക്‌സ് 9
ഈ വർഷം ഒരുലക്ഷം ടിഎക്‌സ് 9 ചാർജിംഗ് സ്റ്റേഷനുകൾ ഇന്ത്യ ഒട്ടാകെ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ഇലക്ട്രിക് ഇരുചക്ര വാഹന സെഗ്മന്‍റുകളിൽ ചുരുങ്ങിയ കാലത്തിനിടയിൽ വലിയ സ്വീകാര്യത നേടിയ ടിഎക്‌സ് 9, പുതുവർഷത്തിൽ വലിയ ചില മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. വാഹനത്തിന്‍റെ രൂപകൽപനയിലും കളർവേരിയന്‍റിലും അതോടൊപ്പം ചാർജിംഗ് സ്റ്റേഷന്‍റെ അവൈലബിളിറ്റിയിലും പുത്തൻ മാതൃകകൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ടിഎക്‌സ് 9.
ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഉപഭോക്താക്കളിൽ ആശങ്ക ഉണ്ടാക്കുന്ന ഒരു ഘടകമാണ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ അവൈലബിലിറ്റിയും. എന്നാൽ ഈ വർഷം ഒരുലക്ഷം ടിഎക്‌സ് 9 ചാർജിംഗ് സ്റ്റേഷനുകൾ ഇന്ത്യ ഒട്ടാകെ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. കേരളത്തിലെ സിറ്റികളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലയിൽ 24 ഇടങ്ങളിലായി ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അതോടൊപ്പം ടിഎക്‌സ് 9 വാഹനങ്ങളെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹന സെഗ്മെന്‍റുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന, സ്വാപ്പബിൾ ബാറ്ററികളുടെ ചാർജിംഗിനായി 6 സ്വാപ്പിംഗ് സ്റ്റേഷനുകളും എറണാകുളം നഗരത്തിൽ സ്ഥാപിക്കും.
യാത്രക്കിടയിൽ ചാർജിംഗ് സ്റ്റേഷനുകൾ ടിഎക്‌സ് 9 ന്‍റെ മൊബൈൽ ഫോൺ ആപ്ലിക്കേഷനായ എനർജി ആപ്ലിക്കേഷനിലൂടെ ലൊക്കേറ്റ് ചെയ്യാവുന്നതാണ്. ചാർജ് ചെയ്യേണ്ട ബാറ്ററി ഓൺലൈനിലൂടെ പർച്ചേസ് ചെയ്യാവുന്നതുമാണ്. ഇങ്ങനെയുള്ള ബാറ്ററിയുടെ റീച്ചാർജിംഗ് ഉപയോഗം എനർജി സംരക്ഷണത്തിലേക്കും അതിലൂടെ റോബോട്ടിക് വെഹിക്കിളുകളിലേക്കുമുള്ള മാറ്റത്തിലേക്കുമാണ് ടിഎക്‌സ് 9 ലക്ഷ്യമിടുന്നത്.
മാത്രമല്ല, ടിഎക്‌സ് 9 വാഹനങ്ങൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യത കണക്കിലെടുത്ത് കമ്പനി വിപുലപ്പെടുത്തുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വാഹനത്തിന്‍റെ ബുക്കിംഗ് സാധ്യതയും മുന്നിൽ കണ്ട് യുഎഇയിലേക്കും ടിഎക്‌സ് 9 പുതുവർഷത്തിൽ എത്തും. നിലവിൽ വാഹനത്തിന് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച മോഡൽ എന്ന നിലയിൽ എഫ്ടി 450യുടെ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പുതിയ മോഡലുകളും ഈ വർഷം നിരത്തിലിറക്കും.
ക്രിസ്തുമസ്- പുതുവത്സരത്തിന്‍റെ ഭാഗമായി 45 ദിവസത്തെ നെറ്റ്‍ വർക്കിംഗ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ടിഎക്‌സ് 9 ഇലക്ട്രിക് സ്‌കൂട്ടറും അതോടൊപ്പം ചാർജിംഗ് സ്റ്റേഷന്‍റെ ഫ്രാഞ്ചൈസിയും സ്വന്തമാക്കാനുള്ള അവസരവും കമ്പനി മുന്നോട്ടുവെയ്ക്കുന്നുണ്ട്.
കൊറിയൻ ടെക്നോളജിയിൽ ഇന്ത്യയിൽ മാനുഫാക്ചർ ചെയ്യുന്നതാണ് ടിഎക്‌സ് 9 വാഹനങ്ങൾ. ഇന്ത്യൻ നിരത്തുകൾക്ക് ഇണങ്ങുന്ന രീതിയിലുള്ള രൂപകൽപനയും 24മണിക്കൂർ കമ്പനിയുടെ സർവീസുകൾക്കും ടിഎക്‌സ് 9 സുസജ്ജമാണ്. അതുകൊണ്ടുതന്നെ വാഹന സംബന്ധമായ ഏത് ആശങ്കകൾക്കും ഡീലർമാർ മുഖേനയോ ഫ്രാഞ്ചൈസികൾ മുഖേനയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഞങ്ങളെ സമീപിക്കാവുന്നതാണ്. ഉപഭോക്താക്കൾക്കൊപ്പം ഞങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: +91 96117 53329
+91 8431988018
വെബ്സൈറ്റ്: https://tx9robo.com/