സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വരണം - ശ്രുതി ശരണ്യം

സിനിമയുടെ സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം അനിവാര്യമാണ്.

Update: 2023-12-14 02:16 GMT
Advertising

സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവന്നാല്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് സംവിധായക ശ്രുതി ശരണ്യം. ഇതിലൂടെ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാകുമെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റര്‍ ക്ലാസ്സില്‍ ശ്രുതി ശരണ്യം പറഞ്ഞു.

സിനിമയുടെ സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം അനിവാര്യമാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല , പ്രവര്‍ത്തന സമന്വയമാണ് വേണ്ടതെന്നും മാധ്യമ പ്രവര്‍ത്തക ശ്വേത ബജാജ് പറഞ്ഞു. നടിയും നിര്‍മാതാവുമായ നമിത ലാല്‍, ജയന്‍ കെ. ചെറിയാന്‍, നടി അനുപ്രിയ ഗോയങ്ക, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News