ജന്‍ഡര്‍ ന്യൂട്രല്‍ ആകുന്ന ലഹരി ഉപയോഗം

മദ്യപാനത്തിന്റെ കാര്യത്തില്‍ അഞ്ചു പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്ത്രീ എന്നതായിരുന്നു എണ്‍പതുകളിലെ കണക്ക്. എന്നാല്‍, മൂന്നു പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന ലെവലിലേക്ക് ഇത് വ്യത്യാസപ്പെടുന്നു എന്നാണ് 2007 ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ പലവിധ രാസലഹരികള്‍ ഉപയോഗിക്കുന്നതിലും വര്‍ധനയുണ്ടാകുന്നതായി പഠനങ്ങള്‍ ഉണ്ട്. 2010 നു ശേഷം സ്ത്രീ-പുരുഷ അനുപാതത്തിന്റെ ഗ്യാപ് ഭയാനകരമായ വിധത്തില്‍ കുറഞ്ഞുവരാന്‍ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം. | ലഹരിയില്‍ ആറാടുന്ന കേരളം: ഭാഗം - 02

Update: 2022-10-08 08:53 GMT

ലഹരി ഉപയോഗത്തില്‍ സ്ത്രീ-പുരുഷ വ്യത്യസം ഇല്ലാതാകുന്നു

ലഹരിസാധനങ്ങളുടെ ഉപയോഗം തുടക്കത്തില്‍ പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത് എന്ന് പറയപ്പെട്ടിരുന്നു. സ്ത്രീ-പുരുഷ വ്യത്യാസം പഠിച്ചു കഴിഞ്ഞാല്‍ ലഹരിസാധനങ്ങളുടെ ഉപയോഗം പുരുഷന്മാരില്‍ തന്നെയാണ് സ്ത്രീകളേക്കാള്‍ കൂടുതല്‍. പക്ഷേ, ആ ഗ്യാപ് കുറഞ്ഞുവരുന്നതായിട്ടാണ് നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. 1980 കളില്‍, ഉദാഹരണം പറഞ്ഞാല്‍ മദ്യത്തിന്റെ കാര്യമാണ് എടുക്കുന്നതെങ്കില്‍ അഞ്ചു പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്ത്രീ എന്നതായിരുന്നു കണക്ക് എങ്കില്‍ 2007 ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്നു പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന ലെവെലിലേക്ക് ഇത് വ്യത്യാസപ്പെടുന്നു എന്നാണ്. അപ്പോള്‍ ഏകദേശം നാല്‍പ്പതു ശതമാനത്തിന്റെ മുകളില്‍ പലവിധ രാസലഹരികള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നു എന്ന പഠനങ്ങള്‍ പല ഭാഗത്തു നിന്നായിട്ട് വരാന്‍ തുടങ്ങി. 2010 നു ശേഷം സ്ത്രീ-പുരുഷാനുപാതത്തിന്റെ ഗ്യാപ് ഭയാനകരമായ വിധത്തില്‍ കുറഞ്ഞുവരാന്‍ തുടങ്ങി എന്നതാണ് ഒരു ശ്രദ്ധേയമായ നിരീക്ഷണം. പലപ്പോഴും വയലന്‍സിനിരയാകുന്ന സ്ത്രീകളില്‍ ലഹരിസാധനങ്ങളുടെ ഉപയോഗത്തിന്റെ അളവ് കൂടുന്നതായിട്ട് കണ്ടു. അതേ പോലെ ഡിവോഴ്‌സഡ് ആയ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളില്‍ ഉപയോഗത്തിന്റെ അളവ് കൂടുന്നതായിട്ട് കണ്ടു. ചൈല്‍ഡ് കസ്റ്റഡി, കുഞ്ഞിന്റെ കസ്റ്റഡി സ്വയം കൈയില്‍ കിട്ടാത്ത, വീട്ടില്‍ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളുള്ള, ഒറ്റക്കായിപ്പോകുന്ന അതേ പോലെ ചെറുപ്പ കാലങ്ങളില്‍ മോശം അവസ്ഥകളില്‍ കഴിയേണ്ടിവന്നവര്‍ ഇത്തരക്കാരിലൊക്കെ കൂടുതല്‍ റിസ്‌ക് ഉള്ളതായിട്ടും പഠനങ്ങള്‍ പറഞ്ഞു. നമ്മള്‍ കാലത്തിനനുസരിച്ചു കാണുന്ന ഒരു വ്യത്യാസം ലഹരിസാധനങ്ങളുടെ ഉപയോഗരീതിയിലുള്ള പാറ്റേണിലും അതിന്റെ റിസ്‌ക് ഫാക്‌റ്റേഴ്‌സിലും വരുന്ന വ്യത്യാസമാണ്. ഉപയോഗരീതി എന്തായാലും പണ്ടത്തേക്കാള്‍ വ്യാപകമായി കൂടി വരുന്നുണ്ട് എന്നതില്‍ സംശയമില്ല. ആ ഗ്യാപ് കുറഞ്ഞുവരുന്നുണ്ട് എന്നതും വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.


ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പങ്ക്

ഇന്റര്‍നെറ്റ് ഗെയിമിങ് ഡിസോര്‍ഡര്‍ ഒരു വ്യാപകമായ പ്രശ്‌നമായിട്ട് ചികിത്സാമേഖലയിലേക്ക്, സൈക്ക്യാട്രിയിലേക്ക് കടന്നുവന്നതും ഇങ്ങനെ തന്നെയാണ്. ഇത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന കുട്ടികളിലും കൗമാരപ്രായക്കാരിലും തന്നെയാണ് കൂടുതലായിട്ട് കണ്ടത്. കോവിഡ് തുടങ്ങിയ ശേഷം പഠനങ്ങള്‍ പറയുന്നത് ലോകത്തെ എഴുപത് ശതമാനം ആളുകള്‍ ഏതെങ്കിലും ഒരു ഗെയിം ജീവിതത്തില്‍ ഒരു പോയിന്റില്‍ കളിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ്. അപ്പോള്‍ വല്ലപ്പോഴും കളിക്കുന്നതോ ഡിജിറ്റല്‍ ഗെയിം കളിക്കുന്നതോ അപകടമാണ് എന്ന് പറയുന്നില്ല. പക്ഷേ, പലപ്പോഴും കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും പ്രശ്‌നം വരുന്നത് ഏത് ഗെയിം ആണ് കളിക്കുന്നത്, അതിന്റെ കണ്ടെന്റ് എന്താണ്, അതിലെത്രമാത്രം വയലന്‍സുണ്ട്, അതിലെത്രമാത്രം ലൈംഗികതയുണ്ട്, അതിലെത്രമാത്രം ലീഗല്‍ ഇഷ്യൂസ് ഉണ്ട്, അതവരുടെ പ്രായത്തിന് അപ്പ്രോപ്രിയേറ്റ് ആണോ ഇതെല്ലാം അവര്‍ അറിയാതെയാണ് കളിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ നമ്മള്‍ ഗെയിമിങ് ചെയ്യുന്ന സമയത്ത് നമുക്ക് ആ ഗെയിമിങ് സുരക്ഷിതമാണോ എന്നറിയാന്‍ വളരെ സുരക്ഷിതമായ സൈറ്റുകളുണ്ട്. www.esrb.org തുടങ്ങി അംഗീകരിച്ച സൈറ്റുകളില്‍ കേറിയാല്‍, അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേറിയാല്‍ നിങ്ങള്‍ കളിക്കുന്ന ഗെയിം നിങ്ങളുടെ പ്രായത്തിനൊപ്പിച്ചതാണോ എന്നറിയാന്‍ പറ്റും.

2007 ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്നു പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന ലെവെലിലേക്ക് ഇത് വ്യത്യാസപ്പെടുന്നു എന്നാണ്. അപ്പോള്‍ ഏകദേശം നാല്‍പ്പതു ശതമാനത്തിന്റെ മുകളില്‍ പലവിധ രാസലഹരികള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നു എന്ന പഠനങ്ങള്‍ പല ഭാഗത്തു നിന്നായിട്ട് വരാന്‍ തുടങ്ങി. 2010 നു ശേഷം സ്ത്രീ-പുരുഷാനുപാതത്തിന്റെ ഗ്യാപ് ഭയാനകരമായ വിധത്തില്‍ കുറഞ്ഞുവരാന്‍ തുടങ്ങി എന്നതാണ് ഒരു ശ്രദ്ധേയമായ നിരീക്ഷണം.

അപ്പോള്‍ പലപ്പോഴും പബ്ജി പോലുള്ള ഗെയിമുകള്‍ പതിനാറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കളിയ്ക്കാന്‍ പെര്‍മിറ്റെഡ് ആണെങ്കിലും ഇത് ഉണ്ടാക്കിയിട്ടുള്ള രാജ്യങ്ങളില്‍ ഇത് കളിയ്ക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. നമ്മുടെ രാജ്യങ്ങളില്‍ ഇതൊന്നും റെഗുലേഷന്‍സില്ലാതെ തോന്നിയത് പോലെ തോന്നിയ രീതിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് പെരുമാറ്റങ്ങളും അഡിക്ഷന്‍ ആകുമ്പോള്‍ അതിലേക്ക് ഗെയിമിങ് ഉള്‍പ്പെടെ ഡിജിറ്റല്‍ മീഡിയപ്ലാറ്റ്‌ഫോം ഉള്‍പ്പെടെ കടന്നുവരുന്നത് നമ്മള്‍ പോലും അറിയുന്നില്ല. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും സമയം ടൈം മാനേജ് ചെയ്യാന്‍ സാധിക്കുന്നില്ല. അവരെന്താണോ ആ സമയത്ത് ചെയ്യേണ്ടത് അതവര്‍ വിട്ടുപോകുന്നു. എന്താണോ അപ്പോള്‍ ചെയ്യേണ്ടാത്തത് അത് അവര്‍ ചെയ്തു തീര്‍ക്കുന്നു. അങ്ങനെ കൃത്യമായ ഒരു ഗോള്‍സെറ്റിങ് ഇല്ലാതെ അവരുടെ കൈയില്‍ നിന്ന് സമയം പോവുകയും അവസാനം അവര്‍ക്കതൊരു അക്കാഡമിക് സ്‌ട്രെസ്സ്, പഠന സംബന്ധമായ സ്‌ട്രെസ്സ് എന്നിങ്ങനെയുള്ള വൈകാരികമായ ടെന്ഷനുകളിലേക്കും എത്തുന്നതായിട്ട് കാണുന്നു.

പ്രതിരോധം എങ്ങനെ?

എങ്ങനെയൊക്കെ നമുക്ക് ഇതിനെ പ്രതിരോധിക്കാം, അല്ലെങ്കില്‍ ഇതിനു ചികിത്സാമേഖലയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം? പലപ്പോഴും ഇത്തരം ലഹരി സാധനങ്ങളോടനുബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇരുപത് ശതമാനം ആളുകള്‍ക്ക് പോലും ചികിത്സ കിട്ടുന്നില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ ചികിത്സക്കായി പലപ്പോഴും ഇവര്‍ എത്തപ്പെടുന്നത് വളരെയധികം ലേറ്റ് ആയിട്ടാണ് എന്നതാണ് ഒരു വേദനിപ്പിക്കുന്ന അവസ്ഥ. പിന്നെ ഒരിക്കല്‍ ചികിത്സിച്ചു കാര്യങ്ങള്‍ ശരിയായാല്‍ വീണ്ടും ഇവര്‍ പഴയ അവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുന്ന സമയത്ത് ഇത് ഇനി ചികില്‍സിച്ചിട്ടു കാര്യമില്ല എന്നും ഇത് ഇങ്ങനെ തന്നെ ആവുകയുള്ളൂ എന്ന മടുപ്പും പലപ്പോഴും കാണാറുണ്ട്. മാത്രമല്ല, ഇത്തരക്കാരുടെ വീട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് ഫാമിലിയുടെ സപ്പോര്‍ട്ട് കിട്ടാനും കൂടെയുള്ളവരുടെ സാമ്പത്തിക സാമൂഹികാവസ്ഥകള്‍ കണക്കിലെടുത്ത് ചികിത്സയിലേക്ക് കൊണ്ടുവരാനും വളരെ പ്രയാസമാണ്.


പലപ്പോഴും ഇങ്ങനെ ലഹരിസാധനങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് അതൊരു ചികിത്സ വേണ്ടതാണ്, അല്ലെങ്കില്‍ ഈ പ്രശ്‌നം ചികിത്സിച്ചു മാറ്റേണ്ടതാണ് എന്നൊരു ബോധ്യം ഉണ്ടാവുകയില്ല. വീട്ടുകാരാവട്ടെ, അയാളത് മനഃപ്പൂര്‍വം കാണിച്ചു കൂട്ടുന്നതാണ്, അയാള്‍ സ്വമേധയാ വിചാരിച്ചാല്‍ ചികിത്സ ചെയ്യാതെ തന്നെ നിര്‍ത്താവുന്നതേ ഉള്ളൂ എന്ന തരത്തിലൊക്കെ ചിന്തകള്‍ വന്നേക്കാം. പക്ഷേ, ലഹരിസാധനങ്ങളുടെ ഉപയോഗം അളവ് കടക്കുമ്പോള്‍ പലപ്പോഴും അത് നമ്മുടെ ബ്രയിനിനെ ബാധിക്കുന്ന, മസ്തിഷ്‌കത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയിലേക്ക് തന്നെ എത്തുന്നു എന്നതാണ് വാസ്തവം. ആ ഒരവസ്ഥയില്‍ അത് കൃത്യമായി ചികില്‍ത്സിക്കപ്പെട്ടാല്‍ തന്നെയാണ് പ്രതിരോധിക്കാന്‍ ആവുക. അതുകൊണ്ട് എന്തുകൊണ്ട് ഇവരുപയോഗിക്കുന്നു അവര്‍ക്ക് എത്രമാത്രം മാനസിക പ്രശ്‌നങ്ങളുണ്ട് വൈകാരികമായ പ്രശ്‌നത്തിന്റെ ബാക്ഗ്രൗണ്ടിലാണോ ഇവര്‍ ലഹരി സാധനങ്ങളുപയോഗിക്കുന്നത് അതോ ഇവര്‍ക്കൊരു ലഹരി പ്രശ്‌നമാണോ അതോ മറ്റു പ്രശ്‌നങ്ങളുമുണ്ടോ? എന്നിവ തിരിച്ചറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

നമ്മുടെ സമൂഹത്തില്‍ ഈ കാര്യത്തിന് ആക്‌സസ് ധാരാളമുണ്ടാകുമ്പോള്‍, ലഭ്യത ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടും. അപ്പോള്‍ ആ ലെവലില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന് പോളിസി മേക്കിങ്ങുകളും ഡിസ്‌കഷനുകളും നിരവധി വകുപ്പുതലമാറ്റങ്ങളും ആവശ്യമാണ്.

ഇനി രണ്ടാമത്തെ കാര്യം, ഇവര്‍ ഏതൊക്കെ സാധനങ്ങള്‍ ഉപയോഗിക്കുന്നു, അത് ഒന്നാണോ ഒന്നില്‍ കൂടുതലുണ്ടോ? മൂന്നാമത്തേത് എത്ര അളവില്‍ ഉപയോഗിക്കുന്നു അതുകൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇവരുടെ ജീവിതത്തില്‍ വന്നിട്ടുള്ളത്? സ്വന്തം ജീവിതത്തില്‍, മറ്റുള്ളവരുമായി ബന്ധപ്പെട്ട ജീവിതത്തില്‍, ജോലിയില്‍, കുടുംബത്തില്‍, ഫാമിലിപരമായ പ്രശ്‌നങ്ങളില്‍, സാമൂഹികമായി എന്നിങ്ങനെയുള്ള ഏരിയയില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട് തുടങ്ങിയവ കണക്കിലെടുക്കണം. കൂടാതെ രോഗിക്ക് ചികിത്സയുമായി ബന്ധപ്പെട്ടു സഹകരിക്കാനുള്ള താല്പര്യം, അവരുടെ വീട്ടുകാരുടെ സപ്പോര്‍ട്ട്, അതുമായുള്ള ഉള്‍ക്കാഴ്ച ഇതൊക്കെ എത്രയുണ്ട് എന്ന് വിലയിരുത്തിയാണ് നമ്മള്‍ ചികിത്സയിലേക്ക് പോകുന്നത്. അപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ അതിത്രയും പെട്ടെന്ന് ചികിത്സാമേഖലയിലേക്ക് ശാസ്ത്രീയമായി ചികിത്സയിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട കാര്യം.

വിദ്യാലയങ്ങളില്‍ ചെയ്യാവുന്നത്

നമ്മുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എല്ലാ അക്കാഡമിക് സംബന്ധമായിട്ടുള്ള പഠനസൗകര്യങ്ങളും കൊടുക്കുന്നതിന്റെ കൂടെ തന്നെ ലൈഫ്‌സ്‌കില്‍സ് ട്രെയിനിങ് കൂടി ഇനിയുള്ള കാലത്ത് വളരെ അത്യാവശ്യമാണ്. ലൈഫ്‌സ്‌കില്‍സ് ട്രെയിനിങ് എന്ന് പറഞ്ഞാല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്ന പത്ത് ജീവിതനൈപുണ്യങ്ങള്‍ ആണ്. സ്വയം തിരിച്ചറിയാന്‍ സെല്‍ഫ് അവൈര്‍നെസ്, മറ്റുള്ളവരെ മനസ്സിലാക്കാന്‍, എമ്പതൈസ് ചെയ്യാന്‍, ക്രിട്ടിക്കല്‍ ആയി തിങ്ക് ചെയ്യാന്‍, സ്‌ട്രെസ് വരുമ്പോള്‍ മാനേജ് ചെയ്യാന്‍, മറ്റുള്ളവരുമായിട്ട് നല്ല ആശയവിനിമയം ചെയ്യാന്‍ തുടങ്ങി ഇത്തരത്തിലുള്ള പത്ത് ലൈഫ്‌സ്‌കില്ലുകളെയാണ് ജീവിത നൈപുണ്യങ്ങള്‍ അഥവാ, ലൈഫ്‌സ്‌കില്‍സ് എന്ന് പറയുന്നത്. ക്രിട്ടിക്കല്‍ തിങ്കിങ് പോലുള്ള ശേഷികള്‍ നമ്മുടെ കുട്ടികള്‍ക്ക് ആയിക്കഴിഞ്ഞാല്‍ എനിക്ക് ഈ ലഹരിസാധനം വേണ്ട, അതെന്റെ മനസ്സിനും ശരീരത്തിനും ദോഷം ചെയ്യും എന്ന് നമ്മുടെ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. അപ്പോള്‍ അക്കാഡമിക് ട്രൈനിങ്ങിന്റെ കൂടെ ലൈഫ്‌സ്‌കില്‍ ട്രൈനിങ്ങും നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാവുകയും അതുപോലെ നമ്മുടെ അക്കാഡമിക് നിലവാരത്തോടൊപ്പം പണ്ട് നമ്മള്‍ വാല്യൂ ബേസ്ഡ് എഡ്യൂക്കേഷന്‍ കൊടുത്തിരുന്നതിനു പകരമായിട്ട് ലൈഫ്‌സ്‌കില്‍സ് ട്രെയിനിങ് നമ്മുടെ സ്‌കൂളുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും തന്നെ ആരംഭിക്കേണ്ടത് വളരെ അനിവാര്യമായ ഒരു കാര്യമാണ്.

ഫാമിലി ബേസ്ഡ് ആയിട്ടുള്ള ഇന്റെര്‍വെന്‍ഷന്‍ കുടുംബത്തിന്റെ ആരോഗ്യം കെട്ടിപ്പടുക്കുന്നത് പോലെ തന്നെ സാമൂഹികമായിട്ടുള്ള ആരോഗ്യവും കെട്ടിപ്പടുക്കേണ്ടത് വളരെ എസ്സെന്‍ഷ്യലാണ്. ഇത്തരക്കാര്‍ക്ക് പ്രശ്‌നമുള്ളവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനും ചികിത്സയിലേക്ക് കൊണ്ടുവരാനും, ഒരിക്കല്‍ ചികില്‍സിച്ച ആള്‍ വീണ്ടും പ്രശ്‌നത്തില്‍ വന്നാലും മടിക്കാതെ ഇത് ശരിയാകുന്നത് വരെ മുടങ്ങാതെ ചികിത്സയിലേക്ക് പോകാനും അതെത്ര തവണ ആണെങ്കിലും അതില്‍ മുടക്കമില്ലാതെ മുന്നോട്ടു പോകാനും നമ്മള്‍ ശ്രമിക്കേണ്ടിവരും.


കേരളത്തില്‍ ഇപ്പോള്‍ എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളിലും ചികിത്സാമാര്‍ഗങ്ങള്‍ വളരെ നല്ല രീതിയിലുണ്ട്. സൈക്യാട്രിയില്‍ മരുന്നുകളുണ്ട് എന്ന് മാത്രമല്ല, മരുന്നുകളോടൊപ്പം തന്നെ നമുക്ക് മോട്ടിവേഷന്‍ എന്‍ഹാന്‍സ്ഡ് തെറാപ്പി, മനഃശ്ശാസ്ത്രപരമായ ചികിത്സ, അതേപോലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് തുടങ്ങി ഫാമിലി ഇന്റര്‍വെന്‍ഷന്‍ മോട്ടിവേഷണല്‍ തെറാപ്പി, ഡി-അഡിക്ഷന്‍ ചികിത്സയുടെ ഭാഗമായിട്ട് ലഹരി പയോഗിക്കാനുള്ള ആസക്തി കുറയാനുള്ള ട്രീട്‌മെന്റ് മുതലായവ എല്ലാം നമ്മള്‍ കൊടുക്കുന്നുണ്ട്. ഇപ്പോള്‍ മദ്യം പോലുള്ള ട്രീറ്റ്‌മെന്റിന്റെ ഭാഗമായിട്ട് നമുക്ക് കൂട്ടായ്മകളുണ്ട്, ഗ്രൂപ്പുകളുണ്ട്, ആല്‍ക്കഹോള്‍ അനോണിമസ്, അവരുടെ തന്നെ ഫാമിലിയുടെ, കുട്ടികളുടെയും സ്പൗസുകളുടെയും ഒക്കെ ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ അവര്‍മദ്യം നിര്‍ത്തിക്കഴിഞ്ഞാലും നല്ല രീതിയില്‍ മുന്നോട്ടു പോകാനുള്ള കൂട്ടായ്മകള്‍ക്ക് സഹായിക്കാന്‍ സാധിക്കും. അതുപോലെ ഒരുപാട് നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് വര്‍ക്ക് ചെയ്യുന്നുണ്ട്. നിര്‍മാര്‍ജനം ചെയ്തു മുന്നോട്ടേക്ക് പോകാന്‍ വേണ്ടി. അത്തരം ഓര്‍ഗനൈസേഷനുകളും നമ്മളെ ലഹരിസാധനങ്ങളില്‍ നിന്നും മാറിനില്‍ക്കാനും കൃത്യമായ അവബോധം കൊടുക്കാനും പ്രശ്‌നപരിഹാരത്തിലേക്കെത്താനും കൃത്യമായ ചികിത്സ കൊടുക്കാനും റീഹാബിലിറ്റേഷന്‍ കൊടുക്കാനും അവര്‍ക്ക് നല്ലൊരു ജീവിതം മുന്നോട്ടേക്കെടുക്കാനും സഹായിക്കും.

ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത

ആക്‌സസ് നമുക്ക് എപ്പോഴുമൊരു പ്രശ്‌നമാണ്. നമ്മുടെ കൈയിലൊരു ചിക്കന്‍ ബിരിയാണി തന്നിട്ട് അത് കഴിക്കരുത് എന്ന് പറയുമ്പോഴുള്ള ബുദ്ധിമുട്ട് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതേപോലെ നമ്മുടെ സമൂഹത്തില്‍ ഈ കാര്യത്തിന് ആക്‌സസ് ധാരാളമുണ്ടാകുമ്പോള്‍, ലഭ്യത ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടും. അപ്പോള്‍ ആ ലെവലില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന് പോളിസി മേക്കിങ്ങുകളും ഡിസ്‌കഷനുകളും നിരവധി വകുപ്പുതലമാറ്റങ്ങളും ആവശ്യമാണ്. അങ്ങനെ സമൂഹത്തില്‍ എല്ലാ തരത്തിലുള്ള ആളുകളുടെയും കൈകോര്‍ത്തുപിടിക്കലുകളിലൂടെ മാത്രമേ ഈ ലഹരിസാധനങ്ങളില്‍ നിന്ന് നമുക്ക് കരകയറി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.

കൃത്യസമയത്ത് കണ്ടുപിടിച്ചു ചികിത്സ നല്‍കുകയാണെങ്കില്‍ നമുക്ക് വളരെയധികം നേരത്തെ തന്നെ ഒരു പ്രശ്‌നപരിഹാരത്തിലേക്ക് എത്തിക്കാന്‍ പറ്റും. പ്രശ്‌നത്തിലേക്ക് എത്തുന്നതിനു മുന്‍പേ ഇടപെടാന്‍ പറ്റുകയാണെങ്കില്‍ അത്രയും നല്ല കാര്യമാണ്. ലഹരിസാധനങ്ങളിലേക്ക് പോകാത്ത വിധം സമൂഹത്തിനൊരു ശക്തിയുക്തമായ അടക്കമൊതുക്കമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പറ്റുകയാണെങ്കില്‍ ഏറ്റവും പോസിറ്റീവ് ആയ കാര്യമാണ്. ഇല്ല, അവര്‍ ആ രംഗത്തേക്ക് എത്തിപ്പോയിട്ടുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് കണ്ടുപിടിച്ച് നമുക്ക് ഉന്മൂലനം ചെയ്യാന്‍ പറ്റുകയാണെങ്കില്‍ അത് അടുത്ത പോസിറ്റീവ് കാര്യമാണ്. ഇനി അവിടെയും പറ്റിയില്ല ആ സമയവും കഴിഞ്ഞു പോയെങ്കില്‍ ഇവരെ ഏറ്റവും നല്ല രീതിയില്‍ റീഹാബിലിറ്റേറ്റ് ചെയ്ത് പിന്നീടങ്ങോട്ടുള്ള പ്രശ്‌നപരിഹാരത്തിലേക്ക് പോകാന്‍ സാധിച്ചാലും പോസിറ്റീവ് കാര്യമാണ്.




 


ഡോ. വര്‍ഷ വിദ്യാധരന്‍: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസറാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. വര്‍ഷ വിദ്യാധരന്‍

Assistant Professor, Department of Psychiatry Kozhikod Medical Collage

Similar News