മൂന്നു (ക)വിത
| സമകാലിക കവിത
Update: 2023-09-16 07:48 GMT
ഒന്ന്
നിയമം വായ പൊത്തിപ്പിടിച്ചു
ചുറ്റിലും തടവറ വരച്ചു
ചുളിഞ്ഞ നെഞ്ചിന്‍ കൂട്ടിലെ നീതിബോധം
ധൈര്യപൂര്‍വ്വം മീശ പിരിച്ചു
ഭരണകൂടത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൂമാലയാക്കി
അയാള്‍ ആകാശത്തോളം വളര്‍ന്നു.
രണ്ട്
ഇരിക്കാന്‍ പറയരുത്
ഒരു കസേരക്ക് വേണ്ടി
എത്ര നേരവും നില്‍ക്കും!
ആ ആടുന്നത് നന്ദിയുടെ വാലല്ല,
അധികാരത്തോടുള്ള
അടിമത്വത്തിന്റെ വേരാണ്
മൂന്ന്
ഉള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്
ഒറ്റക്കുഴല്‍ തോക്ക്
ഒരു മുഴുപ്പ് കണ്ടാല്‍ മതി
മുന്നെന്നോ, പിന്നെന്നോ തോന്നി
നിറഴൊയിച്ചു പോകും
പ്രലോഭിപ്പിക്കരുത്
പ്രതിമയാണേലും
പെണ്ണല്ലേ!