ചാവേര്‍ തുറന്നു കാണിക്കുന്ന ഹോണര്‍ കില്ലിങ്ങുകള്‍

കേരളത്തില്‍ പൊതുവെ പറഞ്ഞു പരത്തുന്ന ഒരു കളവാണ് കണ്ണൂരില്‍ വലിയ ജാതി ഒന്നുമില്ല എന്നത്. കണ്ണൂരിലെ പുരോഗമനം പറയുന്ന രാഷ്ട്രീയക്കാരുടെ തന്തമാരും തള്ളമാരും അടക്കം കോളനികളില്‍ അവിടത്തെ വീടുകളില്‍ പോയി ഊണ് കഴിക്കാന്‍ മടിക്കുന്നവരുണ്ട്. അത്തരം ഒരു സമൂഹത്തില്‍ നടക്കാവുന്ന ഒരു ഹോണര്‍ കില്ലിംഗിന്റെ ഞെട്ടിക്കുന്ന പ്ലോട്ട് കൂടി ചാവേര്‍ പറയുന്നുണ്ട്.

Update: 2023-10-09 15:50 GMT
Advertising

ഏതാണ്ട് ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, തോണ്ണൂറുകളുടെ അവസാനങ്ങളിലാണ് ഒരു സീരീസ് പോലെ കണ്ണൂരില്‍ ബി.ജെ.പിയും സി.പി.എമ്മും പരസ്പരം വെട്ടിക്കൊല നടത്തുന്നതിന്റെ ഒരു എപ്പിസോഡ് അരങ്ങേറുന്നത്. ഓരോ ഭാഗത്തും ഇന്നെത്ര ഗോള്‍ അടിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള തമാശകള്‍ തെക്ക് ഉള്ളവര്‍ പറഞ്ഞിരുന്നു. കണ്ണൂരിന് പുറത്തുള്ള പ്രൊഫഷണല്‍ കോളജിലുള്ള റാഗിങ്ങുകളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. ചേകവന്മാരുടെ പാരമ്പര്യം കാരണമാണ് ഈ കൊലപാതകങ്ങള്‍ എന്നൊക്കെയുള്ള റിസര്‍ച്ച് പാപ്പരത്തങ്ങളൊക്കെ അന്ന് വന്നു. അതേസമയം കണ്ണൂരിലുള്ള ജനങ്ങള്‍ വല്ലാത്ത പേടിയിലായിരുന്നു ആ കാലത്ത് ജീവിച്ചത്. എസ്.എഫ്.ഐ ലെതടക്കം ചോട്ടാ നേതാക്കള്‍, സാധാരണക്കാരായ ജനങ്ങളില്‍ അടക്കം വല്ലാത്ത ഭയത്തിലായി. കൊറോണ കാലത്തെ ലോക്ഡൗണ്‍ പോലെ ചില ഗ്രാമങ്ങളൊക്ക നിശ്ചലമായി. തലശ്ശേരി പാലയാട് എന്ന സ്ഥലത്ത് പഠിച്ച ഞങ്ങള്‍ അങ്ങോട്ട് പോകാതെ ആയി. ഭയം തളം കെട്ടിയ കണ്ണുകളായിരുന്നു എല്ലാവരിലും. അന്ന് അനുഭവിച്ച പച്ചയിറച്ചിയില്‍ വെട്ടി കൊല്ലുമോ എന്നുള്ള ഭയം ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അനുഭവിപ്പിച്ച സിനിമയാണ് ചാവേര്‍.

ജാങ്കോ അണ്‍ ചെയിന്‍ഡ് പോലെ, ഗെറ്റ് ഔട്ട് പോലെ, ബ്ലാക്ക് പാന്തര്‍ പോലെ റൈസിസത്തിനെതിരെ ഹോളിവുഡിലും, ഫാന്‍ഡ്രി പോലുള്ള സിനിമകള്‍ പോലെ മാറാത്തയിലും അസുരന്‍ പോലുള്ള സിനിമകള്‍ തമിഴിലും വന്നു പോയിട്ടുണ്ട്. ആവര്‍ത്തന വിരസമെങ്കിലും തമിഴ് സിനിമയയെയും തമിഴ് ജനതയെയും ഞെട്ടിച്ചു ജാതിക്കെതിരെ പഴയ വാദമെങ്കിലും അവിടുത്തെ സിനിമക്കാര്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇവിടെ വിരലില്‍ എണ്ണാവുന്ന ചില സിനിമകള്‍ ഒഴികെ പുരോഗമന കേരള മലയാള സിനിമക്കാര്‍ കേരളത്തില്‍ ജാതി ഇല്ല എന്നു പറഞ്ഞു കൊണ്ട് കിടന്നുറങ്ങുകയാണ് ചെയ്തത്.

ചാവേറിലെ ഇരുട്ടിലെ യുദ്ധങ്ങളില്‍ ഷോക്കേറ്റു വീഴുന്ന കാക്കയുടെ, ടയര്‍ കയറി ചതഞ്ഞു പോകുന്ന എലിയുടെ ദൃശ്യങ്ങളില്‍, വെടിവെച്ചിടുന്ന പന്നിയെ അറക്കുന്ന സീനുകളില്‍ മനുഷ്യരുടെ ക്രൂരമായ കൊലപാതകങ്ങളോടുള്ള വെറി പ്രകൃതിയുമായി ചേര്‍ത്തുവെച്ചു സൃഷ്ടിച്ച ഗംഭീരമായ സിനിമ ആണ് ചാവേര്‍. വന്യമായ നിറങ്ങളിലൂടെ ഭ്രമിപ്പിക്കുന്ന ശബ്ദങ്ങളിലൂടെ ഈ സിനിമ അതു പകര്‍ന്നാടുന്നുണ്ട്. ചെവിയില്‍ കുത്തുന്ന ചീവീടിന്റെ ശബ്ദം പോലെ ഈ സിനിമയില്‍ മരണം നമ്മളെ ഇങ്ങനെ പേടിപ്പിക്കും. ഈ സിനിമയുടെ ആസ്വാദനതലത്തില്‍ ആരൊക്കെ എന്തൊക്കെ വ്യത്യസ്തത പറഞ്ഞാലും മലയാള സിനിമയില്‍ വ്യത്യസ്തമായ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ചേര്‍ത്തു വെച്ച് വായിക്കാവുന്ന ടിനു പാപ്പച്ചന്റെ സിനിമയാണ് ചാവേര്‍.


നമുക്ക് അറിയാത്തത്തെല്ലാം നമുക്ക് കെട്ടുകഥകളല്ല എന്ന് കാണിച്ചു തരുന്നുണ്ട് കൊച്ചിയില്‍ നിന്നുള്ള ടിനു പാപ്പച്ചന്‍ കണ്ണൂരിലെ ഒരു മരണാനന്തര വീട് കാണിക്കുന്ന ദൃശ്യങ്ങളിലൂടെ. അത്രക്ക് ഹൃദയത്തില്‍ കൊള്ളുന്ന ദൃശ്യങ്ങളിലൂടെ, ഡീറ്റെയിലിങ്ങിലൂടെ ആ സീന്‍ അവതരിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളില്‍ തകര്‍ന്നു പോയവരുടെ കുടുംബങ്ങളുടെ വയോജനങ്ങളുടെ സുഹൃത്തുക്കളുടെ വിളര്‍ച്ചയും വിതുമ്പലും അത്രയ്ക്ക് റിയലിസ്റ്റിക്ക് ആയി തെയ്യത്തിന്റെ തോറ്റങ്ങളുടെ അകമ്പടിയോടെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരയാക്കപ്പെട്ടവരുടെ സാധാരണക്കാരുടെ കണ്ണീര്‍ കണ്ടവര്‍ക്ക് ഒരു നെഞ്ചില്‍ തളച്ചു കയറുന്ന ഷോക്കിലൂടെ അല്ലാതെ ആ സീന്‍ കണ്ടിരിക്കാന്‍ കഴിയില്ല. മരണവീട്ടില്‍ അലഞ്ഞു തിരിയുന്ന ഒരു പട്ടിയുടെ അന്താളിപ്പു പോലും അത്ര മൈന്യൂട്ട് ആയാണ് ആ സീനില്‍ പ്രസന്റ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ പൊതുവെ പറഞ്ഞു പരത്തുന്ന ഒരു കളവാണ് കണ്ണൂരില്‍ വലിയ ജാതി ഒന്നുമില്ല എന്നത്. കണ്ണൂരില്‍ ഒരു ദലിത് സമുദായത്തില്‍ ജീവിച്ചാല്‍ മാത്രം മതി ജാതി എന്താണെന്ന് തിരിച്ചറിയാന്‍. കണ്ണൂരിലെ പുരോഗമനം പറയുന്ന രാഷ്ട്രീയക്കാരുടെ തന്തമാരും തള്ളമാരും അടക്കം കോളനികളില്‍ അവിടത്തെ വീടുകളില്‍ പോയി ഊണ് കഴിക്കാന്‍ മടിക്കുന്നവരുണ്ട്. അത്തരം ഒരു സമൂഹത്തില്‍ നടക്കാവുന്ന ഒരു ഹോണര്‍ കില്ലിംഗിന്റെ ഞെട്ടിക്കുന്ന പ്ലോട്ട് കൂടി ഈ സിനിമ പറയുന്നുണ്ട്. ജാങ്കോ അണ്‍ ചെയിന്‍ഡ് പോലെ, ഗെറ്റ് ഔട്ട് പോലെ, ബ്ലാക്ക് പാന്തര്‍ പോലെ റൈസിസത്തിനെതിരെ ഹോളിവുഡിലും, ഫാന്‍ഡ്രി പോലുള്ള സിനിമകള്‍ പോലെ മാറാത്തയിലും അസുരന്‍ പോലുള്ള സിനിമകള്‍ തമിഴിലും വന്നു പോയിട്ടുണ്ട്. ആവര്‍ത്തന വിരസമെങ്കിലും തമിഴ് സിനിമയയെയും തമിഴ് ജനതയെയും ഞെട്ടിച്ചു ജാതിക്കെതിരെ പഴയ വാദമെങ്കിലും അവിടുത്തെ സിനിമക്കാര്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇവിടെ വിരലില്‍ എണ്ണാവുന്ന ചില സിനിമകള്‍ ഒഴികെ പുരോഗമന കേരള മലയാള സിനിമക്കാര്‍ കേരളത്തില്‍ ജാതി ഇല്ല എന്നു പറഞ്ഞു കൊണ്ട് കിടന്നുറങ്ങുകയാണ് ചെയ്തത്. അങ്ങനെ ജാതി ഇല്ല കേരളത്തില്‍ എന്നു പറയുന്ന ഒരു കളവിന്റെ മോന്തക്കിട്ട് പാറിച്ച പൊന്നീച്ച ആണ് ഈ സിനിമ. കണ്ണൂരിലെ നമ്പ്യാര്‍ സമുദായങ്ങളുടെ ഒക്കെ ജാതി വംശീയത തിരിച്ചറിയണമെങ്കില്‍ അവിടെ ഒരു ഈഴവ സമുദായക്കാരന്‍ ആയെങ്കിലും ജീവിച്ചാല്‍ മതി. ചാവേര്‍ എന്ന സിനിമയിലെ ആ ബോംബ് പൊട്ടിയത് ആ സിനിമയിലെ കിണറില്‍ അല്ല, മറിച്ചു ജാതിയില്ലാ കേരളം എന്ന കളവിന്റെ നെഞ്ചത്താണ്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നത് കൊണ്ട് കൂടി ആകാം മലയാളി ഈ സിനിമ ആഘോഷിക്കാത്തത്.

അതി ഭീകരമായ വയലന്‍സിലൂടെയും കൊലപാതകങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ അവരെ പിന്തുടരുന്ന ഭരണകൂടത്തിന്റെ പൊലീസിങ്ങിന്റെ ഭീകരതക്ക് ഇരയാകുന്നത് അവരുടെ ഉറ്റവരായ സ്ത്രീകളാണ്. അവര്‍ കൊല്ലപ്പെടുമ്പോഴും നഷ്ടമാകുന്നത് ആ സ്ത്രീകള്‍ക്ക് കൂടിയാണ്. സിനിമയുടെ അവസാനത്ത് 'അവനെ വെട്ടുമ്പോള്‍ അവന്റെ ആ നോട്ടം...' എന്ന ഡയലോഗ് പറഞ്ഞു നെഞ്ചിടരുന്നതും ഐഡന്റിറ്റി ഇല്ലാത്ത ചാവേറുകള്‍ ആണ്. അത്തരം ഐഡന്റിറ്റി ഇല്ലാത്ത ചാവേറുകളുടെ ജീവിതം കൂടിയാണ് ഈ സിനിമ.

തെയ്യത്തിന്റെ അവതാരണത്തിന്റെയും അതു നടത്തിക്കാനുള്ള അധികാരങ്ങളിലും എല്ലാം പലതരം ജാതീയമായ തിരിമറികള്‍ ഉണ്ടെങ്കിലും പൊതുവെ മറ്റു മനുഷ്യരെ, അപര സമൂഹങ്ങളെ യൂണിവേഴ്സല്‍ ആയി അംഗീകരിക്കുന്ന പെര്‍ഫോമന്‍സ് ആണ് തെയ്യങ്ങളുടെത്. പറശിനിക്കടവില്‍ എല്ലാ മനുഷ്യര്‍ക്കും ഊണ് വിളമ്പുന്നതും മീനും കള്ളും നിഷിദ്ധമല്ലാത്തതും മുസ്‌ലിംകള്‍ അടക്കം ആരാധനകളില്‍ പങ്കെടുക്കുന്നതും ഉത്തരം ഹ്യുമാനിറ്റിയുടെ ഭാഗമാണ്. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തില്‍ ഒക്കെ 'നിങ്ങളെ കൊത്തിയാലും ഞങ്ങളെ കൊത്തിയാലും ചോരയല്ലേ തേവരെ?' എന്ന ചോദ്യമൊക്കെ ജാതിയെ പൊളിച്ചു അടുക്കി ദൂരേക്ക് അറിയുന്നുണ്ട്. അത്തരം തെയ്യങ്ങളുടെ ഒരു ഹോണര്‍ കില്ലിംഗിനു ശേഷമുള്ള ദയനീയ മുഖങ്ങള്‍ ഒരു സമൂഹത്തെ മുഴുവനും ഡിപ്രസിങ് സ്റ്റേജിലേക്ക് എത്തിക്കേണ്ടതാണ്. സിനിമ എന്നത് ഒരു സംവിധായകന്റെ മുന്‍ സിനിമകളിലെ അടിയുടെ ആഘോഷം മാത്രമല്ല, അയാള്‍ വിളിച്ചു പറയുന്ന സത്യങ്ങള്‍ കൂടിയാണ്. അയാള്‍ പറഞ്ഞ രീതിയില്‍ അതു ആസ്വദിക്കപ്പെട്ടില്ലെങ്കിലും ആ യാഥാര്‍ഥ്യം അവിടെ നിലനില്‍ക്കും.


 ടിനു പാപ്പച്ചന്‍ വെറും ഒരു തട്ട് പൊളിപ്പന്‍ സംവിധായകന്‍ മാത്രമല്ല. അപര സമൂഹങ്ങളെ സൂക്ഷ്മമായി ക്യാമാറയിലൂടെ കണ്ട മനുഷ്യനും കൂടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഒരു ജയിലില്‍ നിന്നും ചിലര്‍ ജയില്‍ പൊളിച്ചു കടക്കുന്ന അപര മനുഷ്യരുടെ ആക്ഷനുകള്‍ ഒക്കെ കണ്ടിരിക്കാന്‍ രസമാണ്. അജഗജാന്തരം എന്ന സിനിമ, സിനിമ കഥ പറച്ചില്‍ അല്ല, പകരം ദൃശ്യവും ശബ്ദവുമാണെന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്. ചാവേര്‍ എന്ന സിനിമയിലെ ഭൂമിയുടെ ദൃശ്യങ്ങള്‍, രാത്രി ദൃശ്യങ്ങള്‍, ആക്ഷന്‍ സീനുകള്‍, ചില ഇമേജറികള്‍ എല്ലാം രസമായിട്ടുണ്ട്. അതിന്റെ സൂക്ഷ്മതയിലെ ശബ്ദ മിശ്രണവും ഗംഭീരമാണ്. ഒരു രാത്രിയില്‍ പുറത്തിറങ്ങി കുഞ്ചാക്കോ ബോബന്റെ സിഗരറ്റ് വലിക്കുന്ന സീന്‍ എല്ലാം യൂറോപ്യന്‍-ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെ ഓര്‍മിപ്പിക്കും. അതു പോലെ കുഞ്ചാക്കോ ബോബന്‍ പേപ്പെ തുടങ്ങിയവരുടെ ഇമേജ് ബ്രെക്കിങ് കണ്ടിരിക്കാന്‍ രസമാണ്. ചാവേര്‍ സിനിമക്കു എന്തൊക്കെ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും കേരളം പറയാന്‍ മടിച്ച അല്ലെങ്കില്‍ മൂടിവെച്ച ചില രാഷ്ട്രീയ സത്യങ്ങള്‍ ഈ സിനിമ തുറന്നു പറയുന്നുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അതിന്റെ വന്യതയില്‍ പങ്കാളികളാകുന്നവര്‍, കുറ്റവാളികള്‍ ആകുന്നവര്‍ ആക്ഷനുകളില്‍ നിയോഗിക്കപ്പെടുന്നവര്‍, ഇവരുടെ ഭീതിജനകമായ യാത്ര കൂടിയാണിത്. പ്രത്യേകിച്ച് വലിയ ഐഡന്റിറ്റി ഇല്ലാത്തവര്‍ ഈ സമൂഹത്തിനു അപരരായ മനുഷ്യരാണ്. അവരെ ചതിക്കുന്നവരും ഉപയോഗിക്കുന്നവരും ഈ സമൂഹം സ്വീകരിച്ച സമൂഹത്തിനു അകത്തുള്ളവരുമാണ്. അതി ഭീകരമായ വയലന്‍സിലൂടെയും കൊലപാതകങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ അവരെ പിന്തുടരുന്ന ഭരണകൂടത്തിന്റെ പൊലീസിങ്ങിന്റെ ഭീകരതക്ക് ഇരയാകുന്നത് അവരുടെ ഉറ്റവരായ സ്ത്രീകളാണ്. അവര്‍ കൊല്ലപ്പെടുമ്പോഴും നഷ്ടമാകുന്നത് ആ സ്ത്രീകള്‍ക്ക് കൂടിയാണ്. സിനിമയുടെ അവസാനത്ത് 'അവനെ വെട്ടുമ്പോള്‍ അവന്റെ ആ നോട്ടം...' എന്ന ഡയലോഗ് പറഞ്ഞു നെഞ്ചിടരുന്നതും ഐഡന്റിറ്റി ഇല്ലാത്ത ചാവേറുകള്‍ ആണ്. അത്തരം ഐഡന്റിറ്റി ഇല്ലാത്ത ചാവേറുകളുടെ ജീവിതം കൂടിയാണ് ഈ സിനിമ.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രൂപേഷ് കുമാര്‍

contributor

Similar News

കടല്‍ | Short Story