ജവാന്‍: ദി റോബിന്‍ഹുഡ്
എന്റര്‍ടൈന്‍മെന്റിന്റെ നിര്‍വചനങ്ങള്‍ മാറിയത് കൊണ്ടാണോ എന്നറിയില്ല, ആക്ഷനിലൂടെ എതിരാളിയെ കീഴ്‌പ്പെടുത്തുന്ന നായകനാണെന്നും തീയറ്ററുകളില്‍ കയ്യടി വാങ്ങിയിട്ടുള്ളത്; ജവാനെപ്പോലെ. ഇടയ്ക്ക് പുരുഷന്മാര്‍ക്ക് നേരെ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുന്ന ഐശ്വര്യയും നര്‍മതയുമുണ്ടെങ്കിലും വിക്രം രാത്തോറിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കിടയില്‍ അവ മുങ്ങിപ്പോകുന്നു.
''Your kind has taken away enough from me...enough from my people,' Robin's temple throbbed, as if a hundred memories were throbbing through his mind at once, ' I don't let you to indent to take anymore, not this day.
'To hell, with the law! ' Robin cried. I would break it into so many pieces. I would make It a victim instead of my people!
(Saplings Of Sherwood )
റോബിന്‍ഹുഡിന്റെ ഈ രണ്ടു വാചകങ്ങളില്‍ നിന്നു ജവാനെന്ന സിനിമയിലെ ഷാരൂഖ് ഖാന്‍ കഥാപാത്രമായ വിക്രം രാത്തോറിനെ മനസ്സിലാക്കാം. എല്ലാവരുമൊരിക്കല്‍ ആഗ്രഹിക്കുന്നതാണ് ഒരു രക്ഷകന്‍ വന്നെങ്കിലെന്ന്, പ്രത്യേകിച്ച് അനീതികളും അക്രമങ്ങളും അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുമ്പോള്‍. അത്തരമൊരു രക്ഷകനെയാണ് അറ്റ്‌ലീ എന്ന സംവിധായകന്‍ ജവാന്‍ എന്ന സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അതിക്രൂരമായി ആളുകളെ വധിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആക്രമികള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന നായകന്‍. ഒരിക്കല്‍ ചോര വാര്‍ന്നു ജീവച്ഛവമായി എത്തപ്പെടുന്ന നായകനെ സ്‌നേഹത്തോടെയും കരുതലോടേയും ശുശ്രൂഷിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഗ്രാമീണരെയാണ് അയാള്‍ രക്ഷിക്കുന്നത്. ശേഷം സ്‌ക്രീനില്‍ തെളിയുന്നത് ഒരു മെട്രോ ട്രെയിന്‍ ഹൈജാക്ക് സീനാണ്. യാത്രികരെ വിറപ്പിച്ചു നിര്‍ത്തുന്ന നായകനും ആറു സ്ത്രീകളും പാട്ട് പാടിയും അവര്‍ക്കനുഭവിക്കേണ്ടി വന്ന അനീതികള്‍ വിവരിച്ചു കൊണ്ടും പിന്നീട് ജനഹൃദയങ്ങള്‍ കീഴടക്കുന്നു.
പുരുഷനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍. സമൂഹം വാര്‍ത്തെടുക്കുന്ന പുരുഷന്മാര്‍ ഉണ്ടാക്കിയെടുത്ത ഈ അധികാരശ്രേണിയില്‍ അനുസരണയോടെ അണിനിരക്കുന്ന സ്ത്രീകള്‍. ഇതാണിന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്തിനു അതില്‍ നിന്നും തടിതപ്പാം. സിനിമയെന്നത് സമൂഹത്തിന്റെ കണ്ണാടിയാണല്ലോ. എല്ലാംകൊണ്ടും പുരുഷധിപത്യം നിറഞ്ഞാടുന്ന ഒരു സിനിമ.
അന്വേഷണം ഉദ്യോഗസ്ഥയായെത്തുന്ന നര്‍മദ എന്ന നായികാ കഥാപാത്രത്തോട് പ്രണയത്തിലാകുന്ന നായകന്‍. ശേഷമുള്ള അതിമനോഹരമായ പാട്ടിനു ശേഷം പ്രച്ഛന്നവേഷത്തില്‍ അനീതികള്‍ക്കെതിരെ പോരാടുന്ന നായകനെ അതിവിദഗ്ധമായി വലയിലാക്കാന്‍ ശ്രമിക്കുന്ന നായിക. ഇന്റര്‍വെല്ലിന് മുന്‍പ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ്-ഷാറൂഖാന്റെ ഡബിള്‍ റോള്‍ എന്‍ട്രി. ശേഷം വരുന്ന ഫ്‌ളാഷ് ബാക്ക്. അങ്ങനെ പോകുന്ന വികാര നിര്‍ഭരമായ നിമിഷങ്ങളും ആക്ഷനും ഇടയ്ക്കുള്ള തമാശകളുമായി ഒരു വമ്പിച്ച താരനിര പ്രേക്ഷകര്‍ക്കു മുന്നില്‍ അണിനിരക്കുന്നു. ഇരുപതു കൊല്ലങ്ങള്‍ കൊണ്ട് അധികാരികള്‍ക്കു ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഈ രക്ഷകന്‍ അഞ്ചു മണിക്കൂറു കൊണ്ട് അവിശ്വസനീയമാം വിധം നടപ്പാക്കുകയും മികച്ചൊരു ഉപദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു-ഇങ്ങനെയൊരു രക്ഷകനെ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. വോട്ടു ചെയ്യുന്ന ഓരോ പൗരനുമാണ് രാജ്യത്തിന്റെ രക്ഷകന്‍. അതു വളരെ സൂക്ഷ്മതയോടെ ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്ന സന്ദേശം ജനഹൃദയങ്ങളിലെത്തിക്കാനുള്ള ശ്രമം സിനിമ നടത്തുന്നു. അനിരുദ്ദിന്റെ പശ്ചാത്തല സംഗീതത്തിലും ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണത്തിലും റൂബിന്റെ എഡിറ്റിങ്ങിലും രണ്ട് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനിട്ടും പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒരു സിനിമയാണ് ജവാന്‍.
എന്റര്‍ടൈന്‍മെന്റിന്റെ നിര്‍വചനങ്ങള്‍ മാറിയത് കൊണ്ടാണോ എന്നറിയില്ല, ആക്ഷനിലൂടെ എതിരാളിയെ കീഴ്‌പ്പെടുത്തുന്ന നായകനാണെന്നും തീയറ്ററുകളില്‍ കയ്യടി വാങ്ങിയിട്ടുള്ളത്. ഇടയ്ക്ക് പുരുഷന്മാര്‍ക്ക് നേരെ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുന്ന ഐശ്വര്യയും നര്‍മതയുമുണ്ടെങ്കിലും വിക്രം രാത്തോറിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കിടയില്‍ അവ മുങ്ങിപ്പോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പുരുഷനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍. സമൂഹം വാര്‍ത്തെടുക്കുന്ന പുരുഷന്മാര്‍ ഉണ്ടാക്കിയെടുത്ത ഈ അധികാരശ്രേണിയില്‍ അനുസരണയോടെ അണിനിരക്കുന്ന സ്ത്രീകള്‍. ഇതാണിന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്തിനു അതില്‍ നിന്നും തടിതപ്പാം. സിനിമയെന്നത് സമൂഹത്തിന്റെ കണ്ണാടിയാണല്ലോ. എല്ലാംകൊണ്ടും പുരുഷധിപത്യം നിറഞ്ഞാടുന്ന ഒരു സിനിമ.
വാളെടുത്തവന്‍ വാളാലെ എന്ന തത്വം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ എടുത്തു കാണിക്കുന്നു സിനിമ. അന്യായമായി ജയിലിലടക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ പ്രതികാരമെന്നു വേണമെങ്കില്‍ സിനിമയുടെ കഥയെ ഒറ്റവാക്കില്‍ ചുരുക്കാം. ഇത്തരത്തില്‍ ജയിലിലടക്കപ്പെടുന്നവരെ മനുഷ്യരായിക്കാണുന്ന ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. കുറ്റവാളികള്‍ എന്ന് മുദ്രകുത്തപ്പെടുന്ന നിരപരാധികളും സമൂഹത്തില്‍ നിര്‍ഭയം വിലസുന്ന കുറ്റവാളികളും അനവധി കഥകള്‍ക്ക് ആധാരമായിട്ടുണ്ടെങ്കിലും വളരെ രസകരമായി അതിനെ ആവിഷ്‌കരിക്കാന്‍ സിനിമക്ക് കഴിഞ്ഞരിക്കുന്നു.
ട്വിസ്റ്റുകളുണ്ടെങ്കിലും തിരക്കഥ പ്രവചനീയം തന്നെയാണ് പലയിടത്തും. ഒരുപാട് പഴക്കമുള്ള വീഞ്ഞ് ഒരൊറ്റ കുപ്പിയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നുവെന്നു ചുരുക്കിപ്പറയാം. ജവാനിലെ ഒരു പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വസീം ബാര്‍ലേവിയുടെ കവിതയില്‍ പറയുന്നത് പോലെ: When principles are at stake, one must fight. This battle is what makes you alive! എന്ന സന്ദേശമാകാം സിനിമ നല്‍കാനുദ്ദേശിച്ചത്.
അച്ഛന്‍-മകള്‍, അച്ഛന്‍-മകന്‍, അമ്മ-മകന്‍, അമ്മ-മകള്‍, സുഹൃത്തുക്കള്‍ മുതലായ എല്ലാ ബന്ധങ്ങളെയും അതി വികാരനിര്‍ഭരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരുപാട് താരങ്ങളുള്ളത് കൊണ്ട് എല്ലാവരുടെയും കഥകളും ഉള്‍ക്കൊള്ളിക്കണമല്ലോ. പക്ഷേ, അനാവശ്യമായ നാടകീയത ഒരുപാട് സീനുകളില്‍ കാണാം. കൂടാതെ, തീയറ്ററുകളിലെ കയ്യടി പ്രതീക്ഷിച്ചൊരുക്കിയ പതിവ് സ്ലോ മോഷനും സ്റ്റാര്‍ എന്‍ട്രികളും. കൂടാതെ, മലയാളികളെ ഉദ്ദേശിച്ചുള്ള ഹാപ്പി ഓണങ്ങളും. ട്വിസ്റ്റുകളുണ്ടെങ്കിലും തിരക്കഥ പ്രവചനീയം തന്നെയാണ് പലയിടത്തും. ഒരുപാട് പഴക്കമുള്ള വീഞ്ഞ് ഒരൊറ്റ കുപ്പിയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നുവെന്നു ചുരുക്കിപ്പറയാം. ജവാനിലെ ഒരു പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വസീം ബാര്‍ലേവിയുടെ കവിതയില്‍ പറയുന്നത് പോലെ: When principles are at stake, one must fight. This battle is what makes you alive! എന്ന സന്ദേശമാകാം സിനിമ നല്‍കാനുദ്ദേശിച്ചത്.