'ശിഖ' മറികടക്കുന്ന ഇരുളും വെളിച്ചവും

ചില മടക്കങ്ങള്‍ പുതിയ തുടക്കത്തിലേക്കാവാം. ശിഖ കയറുന്ന ട്രെയിന്‍ നമ്മള്‍ വായനക്കാരെയും കൊണ്ട് പോകുന്നത് പുതിയ തുടക്കങ്ങളിലേക്കാണ്. റസീന പി എഴുതിയ 'ശിഖ' നോവല്‍ വായന.

Update: 2023-10-26 04:49 GMT
Advertising

രണ്ട് ഇടങ്ങളിലായി നടക്കുന്ന ക്രൈം ത്രില്ലര്‍ നോവലാണ് ശിഖ. ഗ്രാമവും പട്ടണവും ഒരേസമയം കഥയില്‍ വരുമ്പോള്‍ രണ്ടിടത്തും നടക്കുന്നത് രണ്ടുതരം വേട്ടയാണെന്ന് കാണാം. അനാചാരങ്ങളുടെ തടവറയില്‍ നിന്നും രക്ഷപ്പെടാന്‍ ആകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഗ്രാമത്തില്‍ ശ്വാസം മുട്ടി ജീവിക്കുന്നു. മറുതലയില്‍ വെര്‍ച്വല്‍ റിയാലിറ്റി കാലനാകുന്നു. നരബലിയും മനുഷ്യ കുരുതിയും അന്ധവിശ്വാസങ്ങളും വാര്‍ത്താ കോളങ്ങളില്‍ നിറയുമ്പോള്‍ തൊട്ടപ്പുറത്തെ പേജില്‍ ഹാക്കിംഗും സൈബര്‍ കുറ്റകൃത്യങ്ങളും നമ്മള്‍ കാണാറില്ലേ. ഇതിനിടയില്‍ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരെ നമ്മള്‍ കാണാറില്ലേ? അങ്ങനെ നോക്കുമ്പോള്‍ റസീന എഴുതിയ 'ശിഖ' ഇരുണ്ട ലോകവും വെളിച്ചവും ഒരേ സമയം നമുക്ക് മുന്നില്‍ തുറക്കുന്നു. തീര്‍ച്ചയായും നമുക്ക് കണക്ട് ചെയ്യാന്‍ കഴിയുന്ന വിഷയമാണ് ഈ പുസ്തകം.

ടെക്‌നോളജി വളരുംതോറും ക്രൂരമായി ചിന്തിക്കുകയും അതിനെ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെയും അവരുടെ ജീവിതത്തെയും കണ്ണീരില്‍ ആഴ്ത്തി സൈക്കോ മോഡില്‍ ജീവിതം ആസ്വദിക്കുന്ന ഒരുവന്റെ ഭ്രാന്തന്‍ ചെയ്തികളും അതിനോടൊപ്പം അരങ്ങേറുന്ന ചില സംഭവങ്ങളും ചില ഗ്രാമ്യ ആചാരങ്ങളും അന്ധവിശ്വാസങ്ങളും തകര്‍ക്കുന്ന മാനവികതയുടെ നേര്‍ക്കാഴ്ചകളാണ് ശിഖ.

നഗരത്തിലും ഗ്രാമത്തിലും നടക്കുന്ന സംഭവങ്ങളുടെ ചുവട് പിടിച്ച് ഒരുപാട് കഥാതന്തുക്കളെ ഒറ്റ നൂലില്‍ കോര്‍ത്ത് അത്യന്തം ഹൃദയസ്പര്‍ശിയായി ക്ലൈമാക്‌സില്‍ എത്തിച്ച ഒരു ക്രൈം ത്രില്ലര്‍. ത്രില്ലര്‍ ഴോണര്‍ ആണെങ്കിലും ഇതില്‍ ഒട്ടേറെ ആളുകളുടെ ഒട്ടും മയമില്ലാത്ത വികാരങ്ങളും ജീവിതവുമുണ്ട്. എഴുത്തിന്റെ ശൈലി എടുത്ത് പറയേണ്ടതാണ്; ഓരോ അധ്യായങ്ങള്‍ക്കും മേമ്പൊടിയായി ഓരോ വാക്യങ്ങളും കുറിക്ക് കൊള്ളുന്ന രീതിയില്‍ അതിനെ കഥയോട് ചേര്‍ത്ത് വെക്കുന്ന എഴുത്തിന്റെ മാജിക്കും. ടെക്‌നോളജി വളരുംതോറും ക്രൂരമായി ചിന്തിക്കുകയും അതിനെ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെയും അവരുടെ ജീവിതത്തെയും കണ്ണീരില്‍ ആഴ്ത്തി സൈക്കോ മോഡില്‍ ജീവിതം ആസ്വദിക്കുന്ന ഒരുവന്റെ ഭ്രാന്തന്‍ ചെയ്തികളും അതിനോടൊപ്പം അരങ്ങേറുന്ന ചില സംഭവങ്ങളും ചില ഗ്രാമ്യ ആചാരങ്ങളും അന്ധവിശ്വാസങ്ങളും തകര്‍ക്കുന്ന മാനവികതയുടെ നേര്‍ക്കാഴ്ചകളാണ് ശിഖ.

'ചില മടക്കങ്ങള്‍ പുതിയ തുടക്കത്തിലേക്കാവാം. 'ശിഖ കയറുന്ന ട്രെയിന്‍ നമ്മള്‍ വായനക്കാരെയും കൊണ്ട് പോകുന്നത് പുതിയ തുടക്കങ്ങളിലേക്കാണ്. മാറില്ലെന്നും മാറ്റാന്‍ പറ്റില്ലെന്നും നാം വിചാരിക്കുന്ന യുക്തിയില്ലാത്ത കാര്യങ്ങളെ ധൈര്യപൂര്‍വം നേരിടാന്‍ പറയുകയാണ് ശിഖയിലൂടെ കഥാകാരിയായ റസീന.

റിയാലിറ്റിയിലും വെര്‍ച്വാലിറ്റിയിലും ഒരുപോലെ ഇരകള്‍ ആകുന്നത് പെണ്‍കൂട്ടങ്ങളാണ്. അതില്‍ നിന്നൊക്കെ ഫീനിക്‌സ് പക്ഷിയെ പോലെ, ആണ്‍മേല്‍ക്കോയ്മ ചിതയിലെരിച്ച ചാരത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന പെണ്ണിന്റെ വിജയമാണ് ശിഖ.

ജീവിതം മുന്നോട്ടോടി തീര്‍ക്കാനുള്ളതാണ്. ഓരോ താഴ്ചയില്‍ നിന്നും ഉയരുവാന്‍ ശ്രമിക്കുന്ന തിരമാല പോലെ ജീവിതം അപ്‌ഗ്രേഡ് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇരുണ്ട ഒരു ലോകത്തെയും വിരല്‍ തുമ്പില്‍ ആരുടെ ലൈഫിനെയും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ടെക്‌നോളജി വളര്‍ന്ന മറ്റൊരു ലോകത്തെയും അത്യന്തം മനോഹാരിതയോടെ വരച്ചും എഴുതിയും കാട്ടിത്തരുന്നു ശിഖ. അവളിലൂടെയാണ് നമ്മള്‍ ഇരുളും വെളിച്ചവും കാണുന്നത്. സ്ത്രീകളെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന ഇരുണ്ടലോകവും വെളിച്ചം നിറഞ്ഞ ലോകവും. എന്നിട്ടും ശിഖ രണ്ടിടത്ത് നിന്നും രക്ഷപെടുന്നുണ്ട്. പ്രതികാരം ചെയ്യുന്നുണ്ട്.

റിയാലിറ്റിയിലും വെര്‍ച്വാലിറ്റിയിലും ഒരുപോലെ ഇരകള്‍ ആകുന്നത് പെണ്‍കൂട്ടങ്ങളാണ്. അതില്‍ നിന്നൊക്കെ ഫീനിക്‌സ് പക്ഷിയെ പോലെ, ആണ്‍മേല്‍ക്കോയ്മ ചിതയിലെരിച്ച ചാരത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന പെണ്ണിന്റെ വിജയമാണ് ശിഖ. റസിയുടെ ആഖ്യാന ശൈലിയും എഴുത്തും വല്ലാതെ അത്ഭുതപ്പെടുത്തി.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അഞ്ജു രഞ്ജിമ

Writer

Similar News

കടല്‍ | Short Story