അവള്‍ ഋതുമതിയായിക്കഴിഞ്ഞപ്പോള്‍

| കവിത

Update: 2022-09-29 11:01 GMT
Click the Play button to listen to article

നിഷ്‌കളങ്കതയുടെ ഒരു

ലോകത്തു നിന്നാണ്

അത്ഭുതങ്ങളുടെ പുതിയലോകം

അവള്‍ക്കു മുമ്പില്‍ വരവറിയിച്ചു

വന്നത്..

കപടതയുടെ നീലവിരികള്‍

മാറ്റുമ്പോള്‍-

നഷ്ടങ്ങളുടെ കുമിഞ്ഞുകൂടിയ

അവശിഷ്ടങ്ങളാകാമവള്‍ക്ക്

ജനാലകള്‍ കാഴ്ചയൊരുക്കുന്നത്!

എനിക്കു വേണ്ടാ - ആ

കൃത്രിമഭൂമി!

എന്തിലും മറ്റുള്ളവരുടെ കണ്ണുകള്‍കൂടി

കടന്നു വരുന്നതായി

അവള്‍ക്കു തോന്നി..

തോന്നലല്ല, ഇതാണു സത്യം!

വീണ്ടും ഉള്‍മിടിപ്പുകള്‍ പ്രകമ്പനം

കൊണ്ടു മൊഴിഞ്ഞു..

വസന്തത്തില്‍ പറന്നുയര്‍ന്ന

ഒരു കൊച്ചു ശലഭമായിരുന്നവളെന്ന്

കൊഴിഞ്ഞു പോയ അവളുടെ

ചിറകുകളെ നോക്കി ഒരു പൂവ്

ആത്മഗതമോതി!

അപ്പോഴേക്കും ആള്‍രൂപം പൂണ്ട

അവളുടെ കുഞ്ഞധരങ്ങള്‍

ലോകത്തേ നോക്കി പുഞ്ചിരിക്കുവാന്‍

പഠിച്ചു കഴിഞ്ഞിരുന്നു..




അമീന ബഷീര്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അമീന ബഷീര്‍

Writer

Similar News

കടല്‍ | Short Story