അവസാനത്തെ ബസ്

| കവിത

Update: 2022-11-11 12:18 GMT
Click the Play button to listen to article

അവസാന ടിക്കറ്റും കൊടുത്ത്

കഴിഞ്ഞാണ് യാത്രക്ക് ഒരുങ്ങിയത്...

അവളാണ് പറഞ്ഞത്

തിങ്ങിനിറഞ്ഞ ബസ്സിലെ ഒടുവിലത്തെ സീറ്റിലെ

ജനാലയ്ക്കരികില്‍,

ഒരുമിച്ചൊരു യാത്ര പോകണമെന്ന്.

അവള്‍ അയല്‍പക്കത്തെ

പെണ്‍കുട്ടിയാണ്.

കഴിഞ്ഞ അവധിക്കാലത്തെ മടക്കയാത്രയ്ക്ക് മുന്‍പേ

എത്തിക്കാമെന്നേറ്റ മഞ്ഞ സാരിയെ

ചൊല്ലി പിണങ്ങിയിരിക്കുന്നവള്‍.

അവസാനത്തെ ബസിന്റെ

ഏറ്റവും ഒടുവിലെ സ്റ്റോപ്പില്‍,

ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങണം .

നടുമുറ്റം തളര്‍ന്നുറങ്ങുന്ന,

ആളൊഴിഞ്ഞ വീടിന്റെ

ഇരുമ്പുകമ്പിയിലയ കെട്ടിയ

മഞ്ഞ സാരിയില്‍

അവളെ അടയാളപ്പെടുത്തി

തിരിച്ചു നടക്കണം.


......................................



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സബിത ടി.വി

Writer

Similar News

കടല്‍ | Short Story