തന്നിഷ്ടക്കാരി | Poetry

| കവിത

Update: 2024-05-30 10:57 GMT
തന്നിഷ്ടക്കാരി | Poetry
AddThis Website Tools
Advertising

ഇന്നലെ കണ്ട

മധുരസ്വപ്നങ്ങളെ

ദൂരേക്ക് പറത്തി വിട്ട്

ഇന്നിന്റെ നേരിനെയവള്‍

കയ്യെത്തി പിടിച്ചുവെച്ചു.

ആവലാതികള്‍ക്ക്

പുഞ്ചിരിയുടെ

മുഖംമൂടി അണിയിച്ച്

വേവലാതികളോടവള്‍

തര്‍ക്കുത്തരം പറഞ്ഞു

കൊണ്ടേയിരുന്നു.

പ്രണയിനിയെ പുണരാന്‍

ഓടി വരുന്ന തിരകളോട്

സ്വകാര്യം പറയുന്നവളെ

തീരം കെറുവോടെ

പൊള്ളിച്ചു വിട്ടു.

പൊള്ളിയടര്‍ന്ന

മനസ്സിനെയും പേറി

തലയുയര്‍ത്തിപ്പിടിച്ച്

നടന്ന അവളെ

സമൂഹം പേരിട്ട് വിളിച്ചു.

'തന്നിഷ്ടക്കാരി'

..................................................



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കുരിക്കള്‍ സഫീദ മുസ്തഫ

Writer

Similar News

കടല്‍ | Short Story