പ്രാര്‍ഥന | Poetry

| കവിത

Update: 2024-06-12 09:07 GMT
Advertising

ദൈവമേ,

ഏറെ വൈകി ഞാന്‍ പ്രാര്‍ഥിക്കാനായി പുസ്തകം തുറക്കപ്പെട്ടപ്പോള്‍ ഇങ്ങനെ കാണുന്നു

അവിടുന്ന് സകലവും സൃഷ്ടിച്ചു

പൂവുകളായും ഇലകളായും, മുള്ളുകളായും

വേരുകളായും

വൃക്ഷങ്ങളായും.

പൂവായി പിറന്നവരൊക്കെ

ആര്‍ദ്രത കൊണ്ട് സ്‌നേഹത്തിലൊട്ടി നിന്റെ അരികിലേക്ക് തന്നെ എത്തണമേയെന്ന് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു,

അതങ്ങനെ തന്നെ നടന്നു.

എന്നാല്‍,

പാവം മുള്ളുകള്‍ ആവട്ടെ, ആരും കാണാതെ മറഞ്ഞിരുന്നു

ഒരു കുഞ്ഞുപോലും അരികിലെത്തല്ലെയെന്നു ഉരുകി ഉരുകി പ്രാര്‍ഥിച്ചു കൊണ്ടു പൊടിഞ്ഞു പോയി.

ഏതു പ്രാര്‍ഥനയാണ് ശ്രേഷ്ഠം?

പറയൂ...

എന്നെ പൂവില്‍ നിന്നും മുള്ളാക്കിയാലും നാഥാ..

..............................



 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ചിഞ്ചു സോര്‍ബ റോസ

Writer

Similar News

കടല്‍ | Short Story