ക്രമം
കവിത
വരക്കുന്ന
കടലിന്റെ നിറം
മഞ്ഞയാക്കി
സൂര്യന്‍
പെട്ടെന്ന്
ലജ്ജിച്ച്
തലതാഴ്ത്തി
ചുവപ്പുകലര്‍ന്ന
തന്റെ മഞ്ഞയുടല്‍ മനുഷ്യരില്‍നിന്ന്
ഒളിപ്പിക്കാന്‍
പാടുപെട്ടു
തവിട്ടു നിറം പകര്‍ന്ന കടല്‍ത്തീരം
ഇളംപച്ചയായി മാറി.
മരങ്ങളില്‍
ചുവപ്പും
വയലറ്റും
നീലയും പടര്‍ന്നു
മനുഷ്യര്‍ക്ക്
മഞ്ഞനിറം
വെള്ളം - മഞ്ഞ
പക്ഷികള്‍ - മഞ്ഞ
പാമ്പിന്‍
പടങ്ങള്‍ - മഞ്ഞ
എല്ലാ
താളങ്ങളും
തകിടം മറിഞ്ഞു
പൂക്കളില്‍ നിന്ന്
കറുപ്പുനിറം കലര്‍ന്ന
മണം
പരന്നു
സ്വപ്നങ്ങള്‍ക്ക്
വെളുപ്പു രാശി
ചിരിക്കുമ്പോള്‍
കറുത്ത
തേറ്റകള്‍ കണ്ട്
മനുഷ്യര്‍
ഭയന്നു
ലോകക്രമത്തില്‍
ദൈവം
ചെകുത്താനോട്
പരാതിപ്പെട്ടു
ഭൂമിയില്‍
ഓന്ത്
മാത്രം
സന്തുഷ്ടനായിരുന്നു.
ലോകക്രമത്തില്‍
ദൈവം
ചെകുത്താനോട്
പരാതിപ്പെട്ടു
ഭൂമിയില്‍
ഓന്ത്
മാത്രം
സന്തുഷ്ടനായിരുന്നു.