'ഇശൽരത്ന' പുരസ്‌കാരം വിളയിൽ ഫസീലയ്ക്ക്

മാപ്പിള കലാകാരനും ഗവേഷകനുമായ അബ്ദുൽ ലത്തീഫ് കവിലാടം, മാപ്പിളകലാ പരിശീലകൻ സാദിഖ് മാത്തോട്ടം എന്നിവർക്കാണ് വന്ദന പുരസ്‌കാരം ലഭിച്ചത്

Update: 2023-04-27 16:28 GMT
Editor : Shaheer | By : Web Desk

വിളയിൽ ഫസീല, ലത്തീഫ് കവിലാടം, സാദിഖ് മാത്തോട്ടം

Advertising

കോഴിക്കോട്: കേരള സ്‌റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ 'ഇശൽരത്ന', 'വന്ദന' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഗായിക വിളയിൽ ഫസീലയ്ക്കാണ് 'ഇശൽരത്ന'. മാപ്പിള കലാകാരനും ഗവേഷകനുമായ അബ്ദുൽ ലത്തീഫ് കവിലാടം, മാപ്പിളകലാ പരിശീലകൻ സാദിഖ് മാത്തോട്ടം എന്നിവർക്കാണ് വന്ദന പുരസ്‌കാരം ലഭിച്ചത്.

10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജൂറി അംഗങ്ങളായ ഒ.എം കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ, കെ.കെ അബ്ദുൽ സലാം എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു. കേരള സ്‌റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷന്റെ 47-ാം വാർഷികത്തോടനുബന്ധിച്ച് മെയ് മൂന്നിന് കോഴിക്കോട് ടൗൺഹാളിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി, ജനറൽ സെക്രട്ടറി പി. ഇസ്മായിൽ, ട്രഷറർ എം.വി കുഞ്ഞാമു എന്നിവർ അറിയിച്ചു.

Summary: Noted singer Vilayil Faseela wins Kerala State Mappila Song Lovers Association's 'Isalratna' award for this year. Mappila artist and researcher Abdul Latheef Kaviladam and Mappila art trainer Sadique Mathottam  received the Vandana award.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News