ഉത്തർപ്രദേശിൽ ബസും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് 17 മരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 വീതവും പ്രഖ്യാപിച്ചു
ഉത്തർപ്രദേശിൽ ബസും മണ്ണുമാന്ത്രി യന്ത്രവും കൂട്ടിയിടിച്ച് 17 മരണം. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സാച്ചെന്തിയില്‍ ഇന്നു വൈകീട്ടാണ് അപകടമുണ്ടായത്. യുപി റോഡ്‌വേയ്‌സിന്റെ ശതാബ്ദി എസി ബസാണ് അപകടത്തിൽപെട്ടത്. കാൺപൂരിൽനിന്ന് അഹ്‌മദാബാദിലേക്കു പോകുകയായിരുന്ന ബസ് എതിരെ വന്ന മണ്ണുമാന്ത്രി യന്ത്രത്തിൽ കൂട്ടിയിടിച്ചു മറിയുകയായിരുന്നു.
അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 പേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 വീതവും ദുരിതാശ്വാസ തുകയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിലെ ഇരകൾക്ക് രണ്ടുലക്ഷം രൂപ നൽകുമെന്ന് യോഗി ആദിത്യനാഥും അറിയിച്ചു.