പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി.

Update: 2016-11-10 09:40 GMT
Editor : Damodaran
പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി.
Advertising

നികുതി നിര്‍ദേശങ്ങളെ മറികടക്കുന്ന രീതിയില്‍ പണം കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് നിബന്ധനകള്‍ ബാധകമാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി

പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി. നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരെ ബാധിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലിയും പറഞ്ഞു. നികുതി നിര്‍ദേശങ്ങളെ മറികടക്കുന്ന രീതിയില്‍ പണം കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് നിബന്ധനകള്‍ ബാധകമാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി

1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് താല്‍ക്കാലികം മാത്രമാണെന്നാണ് ധനകാര്യ സെക്രട്ടറി വ്യക്തമാക്കിയത്. പുതിയ 1000 രൂപ നോട്ടുകള്‍ രൂപം നല്‍കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും സാന്പത്തികകാര്യ സെക്രട്ടറി പറഞ്ഞു

പുതിയ രൂപകല്പനയിലും നിറത്തിലുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക. ഇക്കണോമിക് എഡിറ്റര്‍മാരുടെ സമ്മേളന ഉദ്ഘാടനത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തിലെ ആശങ്കകള്‍ക്ക് ധനമന്ത്രി മറുപടി പറഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനം ചെറുകിടനിക്ഷേപകരെ ബാധിക്കില്ല. നികുതി നിര്‍ദേശങ്ങള്‍ക്കപ്പുറത്തേക്ക് പണം കൈവശം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് മാത്രമാണ് രേഖകള്‍ ഹാജരാക്കേണ്ടി വരികയെന്നും ധനമന്ത്രി വ്യക്തമാക്കി.

ചെറുകിട വ്യാപാരങ്ങളെ പുതിയ തീരുമാനം ചെറിയ തോതില്‍ ബാധിച്ചേക്കാം. ജനങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം താല്‍ക്കാലികം മാത്രമാണ്. ഇത് മറികടക്കാനാകും. സര്‍‌ക്കാരിന്റെ തീരുമാനം ഭാവിയില്‍ സന്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്യുമെന്നും അരുണ്‍ജയ്റ്റിലി പറഞ്ഞു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News