പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Update: 2016-12-02 13:14 GMT
പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
Advertising

ജമ്മു കശ്മീര്‍ നൌഷേറ സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീര്‍ നൌഷേറ സെക്ടറിലാണ് പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ഇന്നലെ ബാരമുല്ലയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഇടങ്ങളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കിയതോടെ പാക് സൈന്യം പിന്‍വാങ്ങി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള പലായനം തുടരുകയാണ്. ലഡാക്ക് സന്ദര്‍ശനത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കാര്‍ഗില്‍ സന്ദര്‍ശിച്ചത്. അതിര്‍ത്തിയിലെ സുരക്ഷക്രമീകരണങ്ങള്‍ ആഭ്യന്തരമന്ത്രി വിലയിരുത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

ബാരമുല്ലയില്‍ രാഷ്ട്രീയ റൈഫിള്‍ ആസ്ഥാനം ആക്രമിച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം സംസ്കരിച്ചു. തീവ്രവാദികള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. തീവ്രവാദികള്‍ക്കായി വീടുകളില്‍ കയറിയുള്ള സൈന്യത്തിന്റെ തിരച്ചിലിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക

ശ്മീരിലെ കര്‍ഫ്യൂ എണ്‍പത്തിയെട്ടാം ദിവസവും തുടരുകയാണ്. കശ്മീരില്‍ നിന്ന് ഇറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രം കശ്മീര്‍ റീഡര്‍ നിരോധിച്ചതിനെതിരെ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. ജമ്മു കശ്മീരിലെ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

Tags:    

Similar News