യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഈ വര്‍ഷവും ഇന്ത്യക്ക് അംഗത്വം ലഭിക്കില്ല

Update: 2017-02-23 16:32 GMT
Editor : Sithara
യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഈ വര്‍ഷവും ഇന്ത്യക്ക് അംഗത്വം ലഭിക്കില്ല
Advertising

യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

യുഎന്‍ രക്ഷാസമിതിയില്‍ ഈ വര്‍ഷം സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്കു തിരിച്ചടി. സമിതിയില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മാറ്റിവയ്ക്കാന്‍ യുഎന്‍ പൊതുസഭ തീരുമാനിച്ചതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷയ്ക്കു മങ്ങലേറ്റത്. ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷിക ദിനത്തിലും തീരുമാനമെടുക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

യു.എന്നില് ‍193 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇതില്‍ സുരക്ഷാ കൗണ്‍സിലിലുള്ളത് 15 സ്ഥിരാംഗങ്ങള്‍. ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ സ്ഥിരാംഗത്വമാണ് ഇപ്പോള്‍ യു.എന്‍ പരിഗണനയിലുള്ളത്. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നിവരും അംഗത്വത്തിന് കാത്തിരിപ്പ് തുടരണം.

യു.എന്‍ സുരക്ഷ കൗണ്‍സില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ തുടര്‍ ചര്‍ച്ച അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. പൊതുസഭയുടെ എഴുപതാം സമ്മേളനം സെപ്റ്റംബറില്‍ അവസാനിക്കും.

രക്ഷാസമിതി പരിഷ്‌കരിക്കുന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസീല്‍, ജര്‍മനി, ഇന്ത്യ, ജപ്പാന്‍ എന്നീ 'ജി4' രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ബ്രസീല്‍ പ്രതിനിധി അന്റോണിയോ ഡെ അഗ്വിയാര്‍ പട്രിയോട്ടയാണ് പങ്കെടുത്തത്. തീരുമാനം ദൌര്‍ഭാഗ്യകരമായെന്ന് ഇന്ത്യ-ബ്രസീല്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News