കള്ളപ്പണം സ്വയം വെളിപ്പെടുത്താം, സുഖമായുറങ്ങാം: വെളിപ്പെടുത്തല്‍ ജാലകവുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2017-02-28 03:32 GMT
Editor : admin
കള്ളപ്പണം സ്വയം വെളിപ്പെടുത്താം, സുഖമായുറങ്ങാം: വെളിപ്പെടുത്തല്‍ ജാലകവുമായി കേന്ദ്ര സര്‍ക്കാര്‍
Advertising

രാജ്യത്തെ പൌരന്‍മാര്‍ക്ക് ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തി നികുതിയും പിഴയുമൊടുക്കാന്‍ അവസരം

രാജ്യത്തെ പൌരന്‍മാര്‍ക്ക് ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തി നികുതിയും പിഴയുമൊടുക്കാന്‍ അവസരം. ഇന്നു മുതല്‍ നാലുമാസമാണ് കള്ളപ്പണം വെളിപ്പെടുത്താനായി അനുവദിച്ചിരിക്കുന്നത്.

വെളിപ്പെടുത്തല്‍ ജാലകം എന്ന പേരില്‍ ഇന്ന് മുതല്‍ നാല് മാസത്തേക്കാണ് രാജ്യത്തെ പൌരന്‍മാര്‍ക്ക് ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താനുള്ള അവസരം നല്‍കിയിരിക്കുന്നത്. കണക്കില്‍ പെടാത്ത പണം ഉള്ളവര്‍ക്ക് അത് വെളിപ്പെടുത്തി നികുതി, പിഴയുണ്ടെങ്കില്‍ അതും, സര്‍ച്ചാര്‍ജ് എന്നിവ അടച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാം.

സമ്പാദ്യത്തിന്റെ വിപണി മൂല്യത്തിന്റെ 45 ശതമാനം വരും നികുതികളും മറ്റും വെളിപ്പെടുത്താതെ മൂടിവെച്ചിരിക്കുന്ന ആസ്തികള്‍ വെളിപ്പെടുത്തി പിഴ നല്‍കി സമാധാനമായി ഉറങ്ങാനുള്ള അവസരമാണിതെന്നാണ് പദ്ധതിയെ പറ്റിയുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം.

വെളിപ്പെടുത്തുന്ന ആസ്തി വിവരങ്ങള്‍ നികുതി നിയമ പ്രകാരമോ ബിനാമി വിരുദ്ധ നിയമ പ്രകാരമോ കേസെടുക്കുന്നതിന് ഉപയോഗിക്കില്ല എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ വെളിപ്പെടുത്തുന്ന ആസ്തി ഏതെങ്കിലും വര്‍ഷത്തെ നികുതി വരുമാനത്തോട് ചേര്‍ക്കുകയും ഇല്ല.

പക്ഷേ നികുതി നല്‍കേണ്ട സമ്പാദ്യമെന്ന് നേരത്തെ കണക്കാക്കിയ ആസ്തികള്‍ക്ക് ഇളവ് ബാധകമല്ല. അഴിമതിയിലൂടെ സമ്പാദിച്ചതാണ് എങ്കില്‍ അഴിമതി വിരുദ്ധ നിയമത്തിന് കീഴില്‍ വരികയും ചെയ്യും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News