നോട്ട് നിരോധം; ഹൈക്കോടതികളിലെ കേസുകള്‍ മാറ്റുന്നതില്‍ സുപ്രിം കോടതി നോട്ടീസ്
അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായുള്ള പുതിയ നോട്ടുകളുടെ എണ്ണത്തില്‍ കുറവില്ലെന്നും, ഗതാഗത പ്രശ്നങ്ങളാണ് നോട്ടുകള്‍ സമയത്ത് എത്തിക്കുന്നതിന് തടസ്സമാകുന്നതെന്നും അറ്റോര്‍ണി ജനറല്‍
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് വിവിധ ഹൈക്കോതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ സുപ്രിം കോടതി നോട്ടീസയച്ചു. ഹൈക്കോടതികളിലെ ഹരജിക്കാര്‍ക്കാണ് നോട്ടീസയച്ചത്. അതേസമയം ഹൈക്കോടതികളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി വീണ്ടും തള്ളി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായുള്ള പുതിയ നോട്ടുകളുടെ എണ്ണത്തില്‍ കുറവില്ലെന്നും, ഗതാഗത പ്രശ്നങ്ങളാണ് നോട്ടുകള്‍ സമയത്ത് എത്തിക്കുന്നതിന് തടസ്സമാകുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതുവരെ ആറ് ലക്ഷം കോടി രൂപ ബാങ്കുകള്‍ സ്വീകരിച്ചുവെന്നും, പതിനഞ്ച് ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കോടതിയില്‍ പറഞ്ഞു.