ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ ഒളികാമറാ ദൃശ്യങ്ങളുമായി വിമത എംഎല്‍എമാര്‍
വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപണം
വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപണം. ആരോപണമുന്നയിച്ച വിമത എംഎല്‍എമാര്‍ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ 5 കോടി രൂപ നല്‍കാമെന്ന് ഹരീഷ് റാവത്ത് പറയുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ രാഷ്ട്രപതിയ്ക്ക് നല്‍കുമെന്ന് വിമതര്‍ പറഞ്ഞു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപണം നിഷേധിച്ചു.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി പുറത്തുവന്ന 9 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ചാണ് വിമതര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ 5 കോടി രൂപ താന്‍ നല്‍കാമെന്നും 10 കോടി രൂപ ഇടനിലക്കാരന്‍ മുടക്കണമെന്നും ഹരീഷ് റാവത്ത് പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. ഒരു പ്രാദേശിക ചാനലാണ് ഒളിക്യാമറാ അന്വേഷണം നടത്തിയത്. ഇത് മാര്‍ച്ച് 23ന് നടത്തിയ അന്വേഷണമാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട വിമത എംഎല്‍എമാര്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ഹരീഷ് റാവത്ത് നിഷേധിച്ചു. തനിയ്ക്കെതിരെ വിമതര്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ഹരീഷ് റാവത്തിന്റെ വിശദീകരണം