നാട്ടാനകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ക്രൂരമാണെന്ന് സുപ്രിംകോടതി
Update: 2017-05-03 03:00 GMT
നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ആനകൾക്ക് പീഡനമേൽക്കുന്നത്.
നാട്ടാനകൾക്കു നേരെ നടക്കുന്ന പീഡനങ്ങൾ തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്ന് സുപ്രിംകോടതി. നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ആനകൾക്ക് പീഡനമേൽക്കുന്നത്. പലപ്പോഴും പീഡനങ്ങൾ ക്രൂരമാണെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകൾക്ക് രജിസ്‌ട്രേഷൻ ഉണ്ടോയെന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകാവുന്നതാണെന്ന് ആന ഉടമകൾ കോടതിയിൽ പറഞ്ഞു. എന്നാൽ ഇതിനു കോടതി നേരത്തെ നൽകിയ നിർദ്ദേശം ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ലെന്നു മൃഗസ്നേഹികളുടെ സംഘടന ചൂണ്ടിക്കാട്ടി.