തമിഴ്നാട് നിയമസഭയില്‍ നിന്നും സ്റ്റാലിനെ തൂക്കിയെടുത്ത് പുറത്താക്കി; 88 ഡിഎംകെ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2017-05-15 06:27 GMT
Editor : Damodaran
തമിഴ്നാട് നിയമസഭയില്‍ നിന്നും സ്റ്റാലിനെ തൂക്കിയെടുത്ത് പുറത്താക്കി; 88 ഡിഎംകെ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
Advertising

ഡിഎംകെക്ക് 89 അംഗങ്ങളാണ് സഭയിലുള്ളത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഇന്ന് സഭയിലെത്തിയിരുന്നില്ല

തമിഴ്നാട് നിയമസഭയില്‍ നിന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനെ തൂക്കിയെടുത്ത് പുറത്താക്കി. സഭ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയതിന് സ്റ്റാലിന്‍ ഉള്‍പ്പെടെ 88 ഡിഎംകെ അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്‍ നടത്തിയ നമുക്ക് നാമെ പരിപാടിയെ പേരെടുത്ത് പരാമര്‍ശിക്കാതെ എഐഎഡിഎംകെ അംഗം ഗുണശേഖരന്‍ പരിഹസിച്ചതോടെയാണ് ബഹളത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെ ഡിഎംകെ അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നു. ഭരണകക്ഷി അംഗത്തിന്‍റെ പരാമര്‍ശങ്ങള്‍ സഭയുടെ രേഖകളില്‍ നിന്നും നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ നീക്കം ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.

ഇതോടെ ഡിഎംകെ അംഗങ്ങള്‍ തങ്ങളുടെ സീറ്റിനു മുന്നില്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധം തുടര്‍ന്നു. സഭ നടപടികളുമായി സഹകരിക്കാനുള്ള തുടര്‍ച്ചയായുള്ള അഭ്യര്‍ഥന നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് അംഗങ്ങളെ ബലമായി സഭക്ക് പുറത്താക്കാന്‍ വാച്ച് ആന്‍ഡ‍് വാര്‍ഡിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. സഭക്കുള്ളില്‍ കുത്തിരുന്ന സ്റ്റാലിനെ തൂക്കിയെടുത്താണ് പുറത്താക്കിയത്. ഡിഎംകെക്ക് 89 അംഗങ്ങളാണ് സഭയിലുള്ളത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഇന്ന് സഭയിലെത്തിയിരുന്നില്ല,

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News