നോട്ട് നിരോധം: ഉത്തരേന്ത്യയില്‍ ഇന്ന് ബാങ്ക് അവധി; പ്രതിസന്ധി രൂക്ഷമാകും

Update: 2017-05-20 17:59 GMT
Editor : Alwyn K Jose
നോട്ട് നിരോധം: ഉത്തരേന്ത്യയില്‍ ഇന്ന് ബാങ്ക് അവധി; പ്രതിസന്ധി രൂക്ഷമാകും
Advertising

പണത്തിനായുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഇന്ന് ബാങ്ക് അവധിയായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും.

Full View

പണത്തിനായുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഇന്ന് ബാങ്ക് അവധിയായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും. എടിഎമ്മുകളില്‍ വേണ്ടത്ര പണം എത്തിക്കാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാകും. ചില്ലറക്ഷാമം കാരണം ചെറുകിട വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഇന്ന് ഉത്തരേന്ത്യയില്‍ ബാങ്കുകള്‍ അവധിയായതിനാല്‍ കഴിഞ്ഞ 5 ദിവസത്തേക്കാള്‍ പ്രതിസന്ധിയായിരിക്കും ജനങ്ങള്‍ ഇന്ന് അനുഭവിക്കേണ്ടി വരിക. എടിഎമ്മുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണം മാത്രമായിരിക്കും ഏക ആശ്വാസം. രാജ്യത്തെ മൂന്നില്‍ ഒന്ന് എടിഎമ്മുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പണം നിറച്ച് മണിക്കൂറുകള്‍ക്കകം ഇതും കാലിയാകും. അതുകൊണ്ട് തന്നെ നാളെ രൂക്ഷമായ പ്രതിസന്ധിയായിരിക്കും ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരിക. നൂറ് രൂപ നോട്ടുകള്‍ മാത്രം നിക്ഷേപിക്കുന്നതിനാല്‍ എടിഎമ്മുകളിലും വളരെ കുറഞ്ഞ തുക മാത്രമാണ് ഉണ്ടാവുക. പെട്രോള്‍ പമ്പുകളിലടക്കം പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതും ഇന്നത്തോടെ അവസാനിക്കും. അഞ്ഞൂറ് രൂപ നോട്ടുകള്‍ വിതരണം ചെയ്ത് തുടങ്ങിയത് ആശ്വാസമാകും. 500 രൂപ നോട്ടുകള്‍ വിപണിയിലെത്തുന്നതോടെ 2000 രൂപ ലഭ്യമായവര്‍ക്കും ബാക്കി തുക ലഭ്യമാകാത്ത പ്രതിസന്ധി പരിഹരിക്കപ്പെടും. ചില്ലറ വില്‍പന മേഖലയിലെ പ്രതിസന്ധി തുടരുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സിപി‌എമ്മുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ജനം ബുദ്ധിമുട്ടിലാണെന്ന് ബിജെപി ഭരിക്കുന്ന അസമിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനും സമ്മതിക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയിലടക്കം കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം തുടരുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News