പതഞ്ജലിയുടെ നെയ്യ് ഉപയോഗിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍
യോഗാ ഗുരു ബാബാ രാംദേവ് വിപണിക്ക് പരിചയപ്പെടുത്തിയ പതഞ്ജലി ആയുര്‍വേദ എന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.
യോഗാ ഗുരു ബാബാ രാംദേവ് വിപണിക്ക് പരിചയപ്പെടുത്തിയ പതഞ്ജലി ആയുര്‍വേദ എന്ന സ്വന്തം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ രാജ്യസ്‍നേഹം കൂട്ടിക്കുഴച്ച പരസ്യങ്ങള്‍ പുറത്തിറക്കിയത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ പതഞ്ജലിയുടെ പശുവിന്‍ നെയ്യ് ആണ് പുലിവാല്‍പിടിച്ചിരിക്കുന്നത്. പതഞ്ജലിയുടെ നെയ്യില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് സാമ്പിള്‍ പരിശോധനയില്‍ നിന്നു വ്യക്തമായത്. നെയ്യില്‍ ഫംഗസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്നോ സ്വദേശിയായ യോഗേഷ് മിശ്ര എന്നയാളാണ് പതഞ്ജലിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെയ്യില്‍ കളര്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ ഫലത്തിന്റെ വിശദ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ മേധാവിക്ക് കൈമാറിയതായി അധികൃതര്‍ പറഞ്ഞു.