നോട്ട് അസാധുവാക്കല്‍: ജെയ്റ്റിലിയുടെ വിശദീകരണത്തിനെതിരെ പ്രതിപക്ഷം

Update: 2017-05-25 12:06 GMT
Editor : Sithara
നോട്ട് അസാധുവാക്കല്‍: ജെയ്റ്റിലിയുടെ വിശദീകരണത്തിനെതിരെ പ്രതിപക്ഷം
Advertising

പ്രധാനമന്ത്രിയെ പ്രീണിപ്പിക്കാനാണ് ജെയ്റ്റ്‍ലി ശ്രമിക്കുന്നതെന്നും കള്ളപ്പണത്തിനെതിരായി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് മാസത്തെ വിശകലനം ചെയ്തുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷം. പ്രധാനമന്ത്രിയെ പ്രീണിപ്പിക്കാനാണ് ജെയ്റ്റ്‍ലി ശ്രമിക്കുന്നതെന്നും കള്ളപ്പണത്തിനെതിരായി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പ്രതികരിച്ചു.

നോട്ട് അസാധുവാക്കല്‍ കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തിന് എത്രത്തോളം സഹായകരമായി എന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. നോട്ട് അസാധുവാക്കലിലൂടെ അടുത്ത തലമുറക്കായുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി നടത്തുമ്പോള്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനം എങ്ങിനെ തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലോചിക്കുന്നത് എന്നാണ് അരുണ്‍ ജെയ്റ്റ്‍ലി ഫേസ്പോസ്റ്റില്‍ കുറിച്ചത്.

പ്രതിപക്ഷവും അവരുടെ വിഫല ശ്രമങ്ങളും രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കുന്നു. സാമ്പത്തികാവസ്ഥ തകര്‍ച്ചയിലാണെന്ന് പെരുപ്പിച്ച് കാണിക്കാനാണ് പ്രതിപക്ഷ ശ്രമം. മാറ്റങ്ങളെയും സാങ്കേതിക വിദ്യയും എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണ്. രാജ്യത്തെ സാഹചര്യം സാധാരണ ഗതിയിലാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ബുദ്ധിമുട്ടും വേദനയും നിറഞ്ഞ കാലത്തെ തരണം ചെയ്തു കഴിഞ്ഞു എന്നും ജെയ്റ്റ്‍ലി കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രിയെ പുകഴ്ത്തി നടക്കുന്ന ജയ്റ്റിലി കുറച്ചെങ്കിലും സത്യസന്ധത കാണിക്കണമെന്നാണ് ഫേസ്ബുക്ക് കുറിപ്പിനോടുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയുടെ പ്രതികരണം. എത്ര കള്ളപ്പണം കണ്ടെത്താനായി എന്നാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും ജനങ്ങളുടെ കാഴ്ച്ചപ്പാടുകളെ മോദി വില കുറച്ചു കാണുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News