കേന്ദ്രനയങ്ങള്‍ക്കെതിരായ കര്‍ഷകറാലികള്‍ ഇന്ന് ഡല്‍ഹിയില്‍ സംഗമിക്കും
അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നടന്ന കര്‍ഷകറാലികള്‍ ഇന്ന് ഡല്‍ഹിയില്‍ സംഗമിക്കും.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നടന്ന കര്‍ഷകറാലികള്‍ ഇന്ന് ഡല്‍ഹിയില്‍ സംഗമിക്കും. ജമ്മു കശ്മീര്‍, കൊല്‍ക്കത്ത, വിരുദുനഗര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടന്ന കര്‍ഷക റാലികളാണ് രാംലീല മൈതാനിയില്‍ സംഗമിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കുക, കാര്‍ഷിക രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം റദ്ദാക്കുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്നിവ ഉള്‍പ്പെടെ 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടന്നത്. രാംലീല മൈതാനിയില്‍ നിന്ന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.