പാക് പിടിയിലായ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുമെന്ന് രാജ്നാഥ് സിങ്

Update: 2017-06-02 06:27 GMT
Editor : Alwyn K Jose
പാക് പിടിയിലായ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുമെന്ന് രാജ്നാഥ് സിങ്
Advertising

പാകിസ്താന്‍ സേന ബന്ദിയാക്കിയ ഇന്ത്യന്‍ സൈനികന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ജവാനെ ഉടന്‍ മോചിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.

പാകിസ്താന്‍ സേന ബന്ദിയാക്കിയ ഇന്ത്യന്‍ സൈനികന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ജവാനെ ഉടന്‍ മോചിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദുബാബു ലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പിടികൂടിയതെന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ അതിര്‍ത്തിയിലെ സുരക്ഷക്രമീകരണങ്ങള്‍ രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉന്നതരാണ് യോഗത്തില്‍ പങ്കെടുത്തത്. ആക്രമണസാധ്യത മുന്‍നിര്‍ത്തി അതിര്‍ത്തി മേഖലയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നത് തുടരുകയാണ്. എന്‍എസ്ജി, സിഐഎസ്എഫ് അടക്കമുള്ള സേനകളുടെ മേധാവിമാരുമായും രാജ്നാഥ് കൂടിക്കാഴ്ച നടത്തും. രാജ്യത്തെ വിമാനത്താവളങ്ങളുടെയും പ്രധാന വ്യവസായ കേന്ദ്രങ്ങളുടെയും സുരക്ഷ ശക്തമാക്കുമെന്നും രാജ്നാഥ് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News