നോട്ട് നിരോധത്തിന് ശേഷം വന്ധ്യംകരണമാകാമെന്ന് കേന്ദ്രമന്ത്രി

Update: 2017-06-14 20:53 GMT
Editor : Alwyn K Jose
നോട്ട് നിരോധത്തിന് ശേഷം വന്ധ്യംകരണമാകാമെന്ന് കേന്ദ്രമന്ത്രി
Advertising

കള്ളപ്പണക്കാരെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധത്തിനു ശേഷം രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ അടിയന്തരമായി വ്യാപക വന്ധ്യംകരണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

കള്ളപ്പണക്കാരെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധത്തിനു ശേഷം രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ അടിയന്തരമായി വ്യാപക വന്ധ്യംകരണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുഖംനോക്കാതെയുള്ള വന്ധ്യംകരണത്തിനുള്ള നിയമം രൂപീകരിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി രാജ്യത്തിന്റെ വികസനത്തിന് നിര്‍ബന്ധിത വന്ധ്യംകരണം ആവശ്യമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.

സംഭവം വിവാദമായതോടെ ഗിരിരാജ് സിങിനെ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഗിരിരാജ് സിങിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിന് ബോധവല്‍ക്കരമാണ് സര്‍ക്കാര്‍ നയമെന്നും ബിജെപി വ്യക്തമാക്കി. നോട്ട് നിരോധത്തിനു ശേഷം വന്ധ്യംകരണത്തിനായി മുറവിളി കൂട്ടുന്ന രണ്ടാമത്തെ മുതിര്‍ന്ന ബിജെപി നേതാവാണ് ഗിരിരാജ് സിങ്. കഴിഞ്ഞയാഴ്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സഞ്ജയ് പാസ്‌വാന്‍ ജനസംഖ്യാ നിയന്ത്രണത്തിന് വന്ധ്യംകരണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകത്തെ മൊത്തം ജനസംഖ്യയുടെ 16 ശതമാനം ഇന്ത്യയിലാണുള്ളത്. ഓരോ വര്‍ഷവും ആസ്ട്രേലിയയിലെ മൊത്തം ജനസംഖ്യക്ക് തുല്യമായ ജനനനിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്. രാജ്യം വന്‍ ജനസംഖ്യാ വിസ്‍ഫോടനമാണ് നേരിടുന്നത്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ഗിരിരാജ് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News