ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സീതാറാം യെച്ചൂരി

Update: 2017-06-30 15:51 GMT
ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സീതാറാം യെച്ചൂരി
Advertising

ബി.ജെ.പിയെക്കുറിച്ച മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്ത് വന്‍ ആശയക്കുഴപ്പവും വിമര്‍ശവും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ വിശദീകരണം

Full View

ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമാണ് ബിജെപിയെന്നും യെച്ചൂരി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കശ്മീരില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കി യു.പി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിച്ചു.

ബി.ജെ.പിയെക്കുറിച്ച മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്ത് വന്‍ ആശയക്കുഴപ്പവും വിമര്‍ശവും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ വിശദീകരണം. ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഏകാധിത്യ രീതിയെ ഫാസിസമെന്ന് വിളിക്കാനാവില്ലെന്നുമായിരുന്നു കാരാട്ടിന്റെ വാദം. ഇതേകുറിച്ച ചോദ്യങ്ങള്‍ക്ക് യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കി.

കൊല്‍ക്കത്ത പ്ലീനതീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ നയരേഖ തയ്യാറാക്കി. കശ്മീരില്‍ പാക്കിസ്താന്‍ വിരുദ്ധതയുടെ പേരില്‍ അരക്ഷിതാവസ്ഥയും സാമുദായിക ധ്രുവീകരണവും സൃഷ്ടിച്ച് യു പി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ ആരോപിച്ചു. കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ദേശവ്യാപകമായ പ്രചാരണം നടത്തും. ദലിത് സംഘടനകളുമായി ചേര്‍ന്ന് യോജിച്ച പോരാട്ടം നടത്തും. ബിജെപി സര്‍ക്കാര്‍ ചേരിചേരാനയത്തിന് വിരുദ്ധമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

Tags:    

Similar News