രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് എ കെ ആന്റണി
ജനങ്ങള്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയ പ്രധാനമന്ത്രിയും ധനമന്ത്രിയും ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് എ കെ ആന്റണി
രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് എ കെ ആന്റണി. വലിയ ദേശീയ ദുരന്തമാണ് വരാനിരിക്കുന്നത്. ജനങ്ങള്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയ പ്രധാനമന്ത്രിയും ധനമന്ത്രിയും ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് എ കെ ആന്റണി പറഞ്ഞു. കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ കേന്ദ്രം ഞെക്കി കൊല്ലുകയാണ്. മാപ്പർഹിക്കാത്ത ക്രിമിനൽ കുറ്റമാണ് നോട്ടു് പിൻവലിച്ചതിലുടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും എന്ത് ശിക്ഷ നൽകണമെന്ന് ജനങ്ങൾ ചിന്തിക്കണം. തെറ്റുതിരുത്താതെ സമരം അവസാനിപ്പിക്കില്ല. എത്ര ധിക്കാരം നിറഞ്ഞാലും മോദിക്ക് തെറ്റ് തിരുത്തേണ്ടി വരും. ഇതുവരെ കാണാത്ത ദേശീയ ദുരന്തമാണ് രാജ്യം നേരിടുന്നതെന്നും ആന്‍റണി കുറ്റപ്പെടുത്തി.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിക്ക് പറ്റിയത് മണ്ടത്തരമാണെന്നും ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.