ഇന്ന് ചോട്ടി ഹോളി, നിറങ്ങളില്‍ അലിഞ്ഞുചേരാന്‍ ഉത്തരേന്ത്യ
ഉത്തരേന്ത്യയില്‍ നാളെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും.
ഉത്തരേന്ത്യയില്‍ നാളെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് ചോട്ടി ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യന്‍ ജനത. വസന്തത്തിന്റെ ആഗമനം അറിയിക്കുന്ന ആഘോഷമായ ഹോളിയുടെ ആദ്യ ദിനമാണ് ചോട്ടി ഹോളി. ഹോളിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഞ്ഞുകാലത്തെ യാത്രയാക്കി വരുന്ന ആഘോഷങ്ങളുടെ താല്‍ക്കാലിക വിരാമമാണ് ഹോളി. ഹോളിയുടെ വരവറിയിച്ചാണ് ചോട്ടി ഹോളി ആഘോഷം. നിറങ്ങളും മധുരവും എല്ലാമായി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് ഉത്തരേന്ത്യന്‍ വിശ്വാസം. സുര്യാ അസ്തമയം തുടങ്ങുന്ന നേരത്ത് നടത്തുക ഹോളികാ ദഹനമാണ് ചോട്ടി ഹോളിയുടെ പ്രധാന ചടങ്ങ്. പൈശാചികതകളും ക്രൂരതകളും അതോടെ അവസാനിപ്പിക്കുമെന്നാണ് വിശ്വാസം. ഹിന്ദു പുരാണത്തില്‍ ഹോളിക്ക് അടിസ്ഥാനമായ നിരവധി കഥയുണ്ട്. പ്രഹ്ലാദന്റെ കഥ, കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ട് താനും. എന്തൊക്കെത്തന്നെ ആയാലും ഉത്തരേന്ത്യക്കാര്‍ക്ക് ഹോളി ഉത്സവമാണ്, ജാതി മതഭേദമന്യേ അത് ആഘോഷിക്കുകയും ചെയ്യുന്നു.