മോഹന്‍ ഭാഗവത്തിനെ തള്ളി ശിവസേന, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യം

Update: 2017-08-16 01:45 GMT
മോഹന്‍ ഭാഗവത്തിനെ തള്ളി ശിവസേന, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യം
Advertising

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ശ്രമിച്ചാല്‍ ഭക്ഷണ ദാരിദ്രം, ജോലിയില്ലാത്ത അവസ്ഥ, പണപ്പെരുപ്പം തുടങ്ങിയവ വര്‍ധിക്കാന്‍ മാത്രമെ

ഹിന്ദുക്കളുടെ സംഖ്യ കുറഞ്ഞുവരുന്നത് സംബന്ധിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്തിന്‍റെ വാദങ്ങള്‍ തള്ളി ശിവസേന. കാലപ്പഴക്കമുള്ള നിലപാടുകളാണ് ഭാഗവത്ത് മുന്നോട്ടുവയ്ക്കുന്നതെന്നും ആധുനിക ഹൈന്ദവ സമൂഹം ഇത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയ ശിവസേന സാമൂഹികവും സാംസ്കാരികവുമായ തുല്യത ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

കാലപ്പഴമക്കുള്ള വാദങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കാനാണ് മോഹന്‍ ഭാഗവത് ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ഹൈന്ദവരുടെ പുതിയ തലമുറ അംഗീകരിക്കുകയില്ല. വര്‍ധിച്ചുവരുന്ന മുസ്‍ലിം ജനസംഖ്യയെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗം ഹൈന്ദവരുടെ സംഖ്യ വര്‍ധിപ്പിക്കുകയാണെന്ന വാദത്തോട് പ്രധാനമന്ത്രി മോദിയും യോജിക്കാനിടയില്ല. കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ ഏറെ പണം ചെലവിടുന്നുണ്ട്. മുസ്‍ലിം സമുദായത്തിന്‍റെ അംഗസംഖ്യ വര്‍ധിച്ചാല്‍ അത് രാജ്യത്തെ സാമൂഹികവും സാംസ്കാരികവുമായ തുല്യതയെ തകിടം മറിക്കുമെന്നത് സംശയമില്ലാത്ത വസ്തുതയാണ്. എന്നാല്‍ ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെടുകയല്ല ഇതിനെ തടയാനുള്ള മാര്‍ഗം. എല്ലാ സമുദായത്തിന്‍റെയും ജനസംഖ്യ കുറയ്ക്കാനുള്ല എളുപ്പ മാര്‍ഗം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുകയാണ്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ശ്രമിച്ചാല്‍ ഭക്ഷണ ദാരിദ്രം, ജോലിയില്ലാത്ത അവസ്ഥ, പണപ്പെരുപ്പം തുടങ്ങിയവ വര്‍ധിക്കാന്‍ മാത്രമെ ഉപരിക്കൂ - മുഖപ്രസംഗം പറയുന്നു.

Tags:    

Similar News