അമ്പതാം ദിവസവും രാജ്യം ക്യൂവില്‍ തന്നെ; എടിഎമ്മുകളും കാലി

Update: 2017-08-20 17:18 GMT
അമ്പതാം ദിവസവും രാജ്യം ക്യൂവില്‍ തന്നെ; എടിഎമ്മുകളും കാലി
Advertising

പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്താന്‍ പോലും സര്‍ക്കാരിനായിട്ടില്ല

നോട്ട് അസാധുവാക്കല്‍ 50 ദിവസം പിന്നിടുമ്പോഴും രാജ്യം ദുരിതത്തിന്റെ ക്യൂവില്‍ നിന്ന് മുക്തി നേടിയിട്ടില്ല. മിക്ക എടിഎമ്മുകളും കാലിയാണ്. നോട്ടുക്ഷാമം രൂക്ഷമായി തുടരുമ്പോഴും പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്താന്‍ പോലും സര്‍ക്കാരിനായിട്ടില്ല

"നോട്ട് അസാധുവാക്കിയ അന്ന് ഏത് അവസ്ഥയായിരുന്നോ അതേ സ്ഥിതിയാണ് ഇപ്പോഴും, അമ്പത് ദിവസം കൊണ്ട് ഒരു മാറ്റവും ഉണ്ടായില്ല, രാജ്യം പിറകോട്ട് പോവുകയാണ് ഉണ്ടായത്. വിപണികള്‍ മുഴുവന്‍ തളര്‍ന്നിരിക്കുന്നു."

പ്രധാനമന്ത്രി ആവശ്യപ്പെട്ട ആ 50 ദിവസം കാത്ത് നിന്ന ശേഷമുള്ള ഒരു സാധാരണക്കാരന്റെ പ്രതികരണമാണിത്. ചില കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ പ്രതികരണം തികച്ചും ന്യായമെന്ന് ബോധ്യപ്പെടും.. 15.44 ലക്ഷം കോടി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച വരെയുള്ള കണക്ക് പ്രകാരം ഇതില്‍ 14 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തി. എന്നാല്‍ സര്‍ക്കാരിന് വിപണിയില്‍ തിരിച്ചിറക്കാനായത് 6 ലക്ഷം കോടി നോട്ടുകള്‍ മാത്രം. അതുകൊണ്ട് തന്നെ രാജ്യത്തുള്ള 220000ത്തില്‍ പരം എടിഎമ്മുകളില്‍ നോട്ട് ഈ അസാധുവാക്കലിന്റെ അമ്പതാം ദിവസത്തിലും പ്രവര്‍ത്തിക്കുന്നത് 40 ശതമാനം എടി എമ്മുകള്‍ മാത്രം. പണമുള്ളവയില്‍ മിക്കതിലും രണ്ടായിരത്തിന്‍റെ നോട്ടാണ്. 500,100 രൂപ നോട്ടുകള്‍ കിട്ടുന്നവ വളരെ തുച്ഛം. 50 ദിവസം കൊണ്ട് നോട്ട് ക്ഷാമം വിപണയിലുണ്ടാക്കിയ ഇടിവ് കണക്കുകള്‍ക്കതീതമാണ്. ഉല്‍പാദന സേവന മേഖലകളില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 10 ശതമാനത്തിന്‍റെ ഇടിവുണ്ടായെന്നാണ് വിവിധ റേറ്റിംഗ് ഏജന്‍സികളുടെ കണക്ക്.

Tags:    

Similar News