ബാങ്കില്‍ നിക്ഷേപിച്ചാല്‍ കള്ളപ്പണം വെളുക്കില്ലെന്ന് അമിത് ഷാ

Update: 2017-08-31 13:41 GMT
Editor : Alwyn K Jose
ബാങ്കില്‍ നിക്ഷേപിച്ചാല്‍ കള്ളപ്പണം വെളുക്കില്ലെന്ന് അമിത് ഷാ
Advertising

നോട്ട് നിരോധത്തിന് ശേഷമുള്ള പണമൊഴുക്ക് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മാത്രം കള്ളപ്പണം വെളുക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അജണ്ട ആജ്തക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മാത്രം കള്ളപ്പണം വെളുക്കില്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. നോട്ട് നിരോധത്തിന് ശേഷമുള്ള പണമൊഴുക്ക് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. അക്കൌണ്ടുകളിലെത്തിയ പണത്തില്‍ എത്ര ഭാഗം കള്ളപ്പണമാണെന്നും നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും. അക്കൌണ്ടുകളിലെത്തിയ കള്ളപ്പണത്തിന് നികുതിയും പിഴയും ഈടാക്കുമെന്നും അമിത് ഷാ പറഞ്ഞു. നോട്ട് നിരോധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സമ്മതിച്ച അമിത് ഷാ, ഇത് അവരുടെ ശോഭനമായ ഭാവിക്കു വേണ്ടിയുള്ളതാണെന്നും വാദിച്ചു. രാജ്യത്തിന് ഇന്ന് ആവശ്യം വലിയൊരു സാമ്പത്തിക കുതിച്ചുചാട്ടമാണ്. ഓരോ സാമ്പത്തിക ഇടപാടുകള്‍ക്കും നികുതി ഈടാക്കണം. എന്നാല്‍ ചില ആളുകള്‍ നികുതിയുടെ കെട്ടുപൊട്ടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇനിയത് നടപ്പില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ഭൂമി വാങ്ങിക്കൂട്ടലുകളെ കുറിച്ചുള്ള ചോദ്യത്തിന് നോട്ട് നിരോധം 2015 ല്‍ തീരുമാനിച്ചതല്ലെന്നും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News