വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‍സിറ്റികള്‍ ആകാംക്ഷയില്‍
ഡല്‍ഹി സര്‍വകലാശാലയില്‍ നാളെയും ജെഎന്‍യുവില്‍ തിങ്കളാഴ്ചയുമാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ ഇത്തവണത്തെ ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്.
ജവഹര്‍ലാല്‍ നെഹ്റു, ഡല്‍ഹി സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹി സര്‍വകലാശാലയില്‍ നാളെയും ജെഎന്‍യുവില്‍ തിങ്കളാഴ്ചയുമാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ ഇത്തവണത്തെ ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്.
ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് തന്നെയാണ് ഇതുവരെ എതിര്‍ചേരികളില്‍ നിലനിന്നിരുന്ന എസ്എഫ്ഐയും ഐസയും ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത്. വര്‍ഗീയ ശക്തികളെ തുരത്തുക, ജെഎന്‍യുവിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട സഖ്യം മികച്ച വിജയമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എബിവിപിക്ക് പുറമെ ദലിത് - ന്യൂനപക്ഷവിഷയങ്ങളുയര്‍ത്തി ബിര്‍സ ഫൂലെ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനും ഇത്തവണ സജീവമായി രംഗത്തുണ്ട്. ഡിയുവില്‍ എബിവിപിയയും എന്‍എസ് യുഐയും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇരു സര്‍വകലാശാലകളിലും വൈകീട്ട് 5.30ക്കാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ജെഎന്‍യുവില്‍ 9000വും ഡിയുവില്‍ 51 കോളജുകളിലായി 1,23,241 വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്തതായാണ് പ്രാഥമിക കണക്ക്.