പാസ്‌പോര്‍ട്ടിന് ഇനി പൊലീസ് വെരിഫിക്കേഷന്‍ തടസ്സമാവില്ല

Update: 2017-10-17 08:02 GMT
Editor : admin
പാസ്‌പോര്‍ട്ടിന് ഇനി പൊലീസ് വെരിഫിക്കേഷന്‍ തടസ്സമാവില്ല
Advertising

പുതിയ പാസ്‌പോര്‍ട്ടിനപേക്ഷിക്കുന്നവര്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും സമാനമായ മറ്റൊരു തിരിച്ചറിയല്‍ രേഖയും സമര്‍പ്പിച്ചാല്‍ കാലതാമസമില്ലാതെ പാസ്‌പോര്‍ട്ട് ലഭിക്കും.

ഇന്ത്യയില്‍ പുതിയ പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ ഇനി പൊലീസ് വെരിഫിക്കേഷന്‍ തടസ്സമാവില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പുതിയ പാസ്‌പോര്‍ട്ടിനപേക്ഷിക്കുന്നവര്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും സമാനമായ മറ്റൊരു തിരിച്ചറിയല്‍ രേഖയും സമര്‍പ്പിച്ചാല്‍ കാലതാമസമില്ലാതെ പാസ്‌പോര്‍ട്ട് ലഭിക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി. ഇതിനായി ആദ്യഘട്ടത്തിലുള്ള പൊലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കുമെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്‌പോര്‍ട്ടിനപേക്ഷിക്കുന്നവര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ഷന്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നീ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ ഏതെങ്കിലും ഒന്നും റേഷന്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്‍, വീട്ടുവാടക റസീപ്റ്റ് എന്നിവയിലൊന്നും സമര്‍പ്പിക്കണം.

പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനാണ് പുതിയ തീരുമാനമെന്നും സുഷമ സ്വരാജ് പറഞ്ഞു. നിലവില്‍ മെട്രോ നഗരങ്ങളില്‍ 15 ദിവസവും മറ്റിടങ്ങളില്‍ 30 ദിവസവും വരെ പാസ്‌പോര്‍ട്ട് കിട്ടാന്‍ കാലതാമസമെടുക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News