പെട്രോള്‍, ഡീസല്‍ വില കുറച്ചു
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിടിവിനെ തുടര്‍ന്ന് ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറക്കുന്നത്
പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിടിവിനെ തുടര്‍ന്ന് ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് പുതുക്കിയ വില ലിറ്ററിന് 61.09 രൂപയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡീസലിന്റെ വില 54.28 രൂപയില്‍ നിന്ന് 52.27 രൂപയായി കുറയും. ഈ മാസം 16 ന് പെട്രോള്‍ വില 2.25 രൂപ കുറച്ചിരുന്നു. ഡീസല്‍ വിലയില്‍ 0.42 രൂപയുടെ കുറവും വരുത്തിയിരുന്നു. മെയ് മുതല്‍ തുടര്‍ച്ചയായി നാലു തവണ ഇന്ധനവില ഉയര്‍ത്തിയതിനു ശേഷമാണ് ജൂലൈയില്‍ കുറവുണ്ടായത്.