ഗോവധം ആരോപിച്ച് ദലിതരെ മര്‍ദ്ദിച്ച സംഭവം: ഗുജറാത്തില്‍ ഇന്ന് ബന്ദ്
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ ദളിത് യുവാക്കളെ ഗോരക്ഷാ സമിതിക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിനിടെ ആത്മഹത്യ ശ്രമം നടത്തിയവരില്‍ ഒരാളും കല്ലേറില്‍ ഹെഡ്കോണ്‍സ്റ്റബിളും മരിച്ചു. സംഭവത്തില്‍ ദളിത് സംഘടനകള്‍ ഇന്ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഉനയില്‍ ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ ഒരു സംഘം ദളിത യുവാക്കളെ മർദിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം സംസ്ഥാനത്താകമാനം വ്യാപിക്കുകയാണ്.സംഭവത്തില്‍ ദളിതരെ ആദ്യം ലോക്കപ്പിലിട്ട പൊലീസ് നടപടിക്കെതിരെയാണ് സൗരാഷ്ട്രയിലെ നാല് ജില്ലകളില്‍ ദളിതര്‍ പ്രക്ഷോഭം ആരംഭിച്ചത്.രാജ്‌കോട്ടിലെ ഗോണ്ടാളില്‍ അംബേദ്കര്‍ പ്രതിമയ്ക്കുമുന്നില്‍ സ്ഥലത്തെ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം 12 പേര്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചാണ് പ്രതിഷേധം അറിയിച്ചത്.ഇവരിലൊരാളായ ഹേമന്ദ് സോളങ്കി എന്നയാള്‍ ഇന്നലെ മരിച്ചു.6 പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിനിടെ അമ്രേലിയിലു്ടായ കല്ലേറില്‍ പരിക്കേറ്റ ഹെഡ്‌കോണ്‍സ്റ്റബിള്‍ പങ്കജ്ഭായ് അമ്രേലിയയും മരിച്ചു.. ആറു പോലീസുകാര്‍ക്കും പരിക്കുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പരിസരത്ത് ചത്ത പശുക്കളുടെ ജഡം കൊണ്ടിട്ടാണ് നിലവിലെ പ്രതിഷേധം.പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നുമുണ്ട്.സംഭവത്തിനുത്തരവാദികളായ 8 പേരെയും പ്രതിഷേധക്കാരില്‍ 16പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസ് സിബിഐക്ക് കൈമാറിയതായും കുറ്റക്കാരായ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. അക്രമത്തിനിരകളായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകും.