ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തിരക്കിട്ട ചര്‍ച്ചയില്‍
ബിജെപിയെ പിന്തുണക്കില്ലെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തിരക്കിട്ട ചര്‍ച്ചകളില്‍. ബിജെപിയെ പിന്തുണക്കില്ലെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും.
നാല്‍പത് അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ഭരണകക്ഷിയായ ബിജെപി 13 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് പിന്തുണയുള്ള ഒരു സ്വതന്ത്രനും വിജയിച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയും 3 വീതം സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ട് സീറ്റ് സ്വതന്ത്രരും 1 സീറ്റ് എന്‍സിപിയും സ്വന്തമാക്കി. ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ് ഗോവാ ഫോര്‍വേഡ് പാര്‍ട്ടി.
3 സീറ്റുകള്‍ നേടിയ എംജിപി കഴിഞ്ഞ തവണ ബിജെപി സഖ്യകക്ഷിയായിരുന്നു. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട എംജിപി ഇത്തവണ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എംജിപി ബിജെപിക്കൊപ്പം നിലയിറുപ്പിച്ചാലും ഗോവഫോര്‍വേഡ് പാര്‍ട്ടിയും എന്‍സിപിയും ഒപ്പം നിന്നാല്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ സ്വന്തമാക്കി അധികാരം ഉറപ്പിക്കാനാകും.
ഗോവയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി അംഗം ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, മനോഹര്‍ പരീക്കര്‍ എന്നിവരാണ് ബിജെപിയുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.